കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് സൂപ്പര്‍ പവറാകുന്നു.... ലക്ഷ്യം ബിജെപിയുടെ നിയന്ത്രണം, നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ ആഭ്യന്തര നിയന്ത്രണങ്ങളില്‍ ആര്‍എസ്എസ് കൂടുതല്‍ ഇടപെടാന്‍ ഒരുങ്ങുന്നു. ബിജെപിക്കുള്ളില്‍ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഏകാധിപത്യമാണ് ഉള്ളതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ആര്‍എസ്എസ് സ്ഥാനാര്‍ത്ഥികളെ അടക്കം നിര്‍ദേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുമായി പരസ്യമായ പോരിനല്ല, മറിച്ച് അവരെ നിയന്ത്രിക്കാനുള്ള നീക്കങ്ങളാണ് ആര്‍എസ്എസ് എടുത്തിരിക്കുന്നത്. ബിജെപി തങ്ങളുടെ നേതൃത്വത്തിനെതിരെ ചില തീരുമാനങ്ങളെടുക്കുന്നുവെന്ന് സൂചനയുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സംഘപരിവാര്‍ നേതൃത്വവുമായി മോദിയും അമിത് ഷായും നല്ല രീതിയില്‍ അല്ല മുന്നോട്ട് പോകുന്നതെന്നാണ് സൂചന.

ആര്‍എസ്എസിനെ അവഗണിച്ചു

ആര്‍എസ്എസിനെ അവഗണിച്ചു

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം മോദിയെയും അമിത് ഷായെയും ആര്‍എസ്എസില്‍ നിന്ന് അകറ്റിയിരിക്കുകയാണ്. ഇവര്‍ ജയത്തിന്റെ ക്രെഡിറ്റ് ആര്‍എസ്എസിന് കൂടി നല്‍കുന്നില്ലെന്നാണ് പരാതി. ഈ പ്രശ്‌നം കാരണമാണ് ബിജെപി ജനറല്‍ സെക്രട്ടറി രാംലാലിനെ മാറ്റി ബിഎല്‍ സന്തോഷിനെ ആര്‍എസ്എസ് നിയമിച്ചത്. രാംലാല്‍ അമിത് ഷായുടെ കളിപ്പാവയായി മാറിയെന്നാണ് ആര്‍എസ്എസ് വിമര്‍ശനം. ബിഎല്‍ സന്തോഷ് കടുത്ത സംഘപരിവാര്‍ നേതാവാണ്. ആര്‍എസ്എസ് ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നവരുമായി അടുത്ത ദിവസം തന്നെ വലിയൊരു പോരാട്ടം സന്തോഷ് നടത്തുമെന്നാണ് സൂചന.

ആര്‍എസ്എസ് പ്രവര്‍ത്തനം

ആര്‍എസ്എസ് പ്രവര്‍ത്തനം

ഗ്രാസ്‌റൂട്ട് തലത്തിലുള്ള പ്രവര്‍ത്തനം നടത്തിയാണ് ആര്‍എസ്എസ് ബിജെപിയെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചത്. മോദിക്കും അമിത് ഷായ്ക്കും വിജയത്തിന്റെ എല്ലാ ക്രഡിറ്റും നല്‍കുന്നതിലെ പൊരുത്തക്കേടും ആര്‍എസ്എസ് ഉന്നയിച്ചിട്ടുണ്ട്. ബിജെപി മൂന്ന് സംസ്ഥാനങ്ങളില്‍ തോറ്റ് പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍ ആര്‍എസ്എസ് നടത്തിയ ഡോര്‍ ടു ഡോര്‍ ക്യാമ്പയിനാണ് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചത്. കൂടുതല്‍ പേര്‍ ഇത് കാരണം വോട്ട് ചെയ്യാനെത്തിയെന്നാണ് വിലയിരുത്തല്‍.

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

നിയമസഭാ തിരഞ്ഞെടുപ്പുകള്‍

ഇനി വരാനിരിക്കുന്ന ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പകളില്‍ ആര്‍എസ്എസ് ബിജെപിയുടെ പ്രവര്‍ത്തനത്തില്‍ കൂടുതലായി ഇടപെടും. കയറൂരി വിട്ടാല്‍ പാര്‍ട്ടി തകര്‍ച്ചയിലേക്ക് നീങ്ങുമെന്നാണ് വാദം. 6 ലക്ഷം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമുണ്ട്. നേരത്തെ ഇതേ രീതി തന്നെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും പ്രയോഗിച്ചത്. ചെറിയ ഗ്രാമസഭകളും ആര്‍എസ്എസ് നടത്തിയിരുന്നു. ദേശീയ ശക്തികളുടെ വിജയമാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നായിരുന്നു ആര്‍എസ്എസ് നേരത്തെ പറഞ്ഞത്.

നേതൃത്വത്തെ ഒതുക്കാന്‍

നേതൃത്വത്തെ ഒതുക്കാന്‍

അമിത് ഷായെയും മോദിയെയും ഒതുക്കാനാണ് ആര്‍എസ്എസ് തീരുമാനിച്ചിരിക്കുന്നത്. സംഘടനയില്‍ ഇവരുടെ സ്വാധീനം കുറയ്ക്കാനാണ് സന്തോഷിനെ കൊണ്ടുവന്നത്. ഇയാള്‍ കരുത്തനായ നേതാവാണ്. അതോടൊപ്പം അമിത് ഷായുടെ അടുപ്പക്കാരനുമല്ല. ഹിന്ദുത്വത്തില്‍ നിന്ന് ബിജെപി വഴിമാറിയെന്നാണ് വിലയിരുത്തല്‍. വെറും തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് അമിത് ഷാ നടത്തുന്നതെന്നാണ് ആരോപണം. അമിത് ഷായെ നിലയ്ക്ക് നിര്‍ത്തിയാല്‍ മോദിയും ദുര്‍ബലനാവുമെന്നാണ് ആര്‍എസ്എസിന്റെ കണക്കുകൂട്ടല്‍. തിരഞ്ഞെടുപ്പ് ജയത്തിന്റെ ക്രഡിറ്റ് മോദിക്ക് നല്‍കാതിരിക്കാനും നേരത്തെ ആര്‍എസ്എസ് ശ്രമിച്ചിരുന്നു.

ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്ഉപതിരഞ്ഞെടുപ്പിന് മുമ്പ് എസ്പിക്ക് കാലിടറുന്നു.... മുന്‍ പ്രധാനമന്ത്രിയുടെ മകന്‍ ബിജെപിയിലേക്ക്

English summary
rss influence in bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X