കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് നാസികള്‍, രാമക്ഷേത്ര സംഭാവനയ്ക്ക് ശേഷം അവര്‍ ചെയ്യുന്നത് അക്കാര്യമെന്ന് കുമാരസ്വാമി

Google Oneindia Malayalam News

ബെംഗളൂരു: ആര്‍എസ്എസിനെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ജെഡിഎസ് നേതാവ് കുമാരസ്വാമി. രാമക്ഷേത്ര നിര്‍മാണത്തിനായി സംഭാവന ചെയ്യുന്നവരുടെ വീടുകളില്‍ ആര്‍എസ്എസ് മാര്‍ക്ക് ചെയ്യുന്നുണ്ടെന്ന് കുമാരസ്വാമി ആരോപിച്ചു. നാസികളാണ് ആര്‍എസ്എസ് എന്നും അദ്ദേഹം ആരോപിച്ചു. ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ കീഴില്‍ നാസികള്‍ ഇത് തന്നെയാണ് ചെയ്തതെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ആരോപണങ്ങള്‍ ആര്‍എസ്എസ് നിഷേധിച്ചു. മറുപടിക്കും പോലും അര്‍ഹതയില്ലാത്ത ആരോപണമാണ് ഇതെന്നും അവര്‍ പറഞ്ഞു.

1

പണം വാങ്ങിയവരുടെ വീടുകളും തരാത്തവരുടെ വീടും ആര്‍എസ്എസ് മാര്‍ക്ക് ചെയ്യുന്നുണ്ട്. അത് വ്യക്തമാണെന്നും കുമാരസ്വാമി പറയുന്നു. ഇത്തരം പ്രവര്‍ത്തികളിലൂടെയാണ് ലക്ഷകണക്കിന് പേരുടെ ജീവന്‍ ജര്‍മനിയില്‍ നഷ്ടപ്പെട്ടത്. ഇപ്പോഴത്തെ സംഭവവും ജര്‍മനിയില്‍ കണ്ടത് പോലെയാണ്. ആര്‍എസ്എസ് പ്രവര്‍ത്തനവും നാസികളുടേത് പോലെയാണ്. ഈ രാജ്യത്ത് എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്നാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ സൂചിപ്പിക്കുന്നതെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം ആര്‍എസ്എസ് അടക്കമുള്ള ഹിന്ദുത്വ സംഘടനകള്‍ രാമക്ഷേത്ര സംഭാവന വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ആരോപണം.

ആര്‍ക്കും അഭിപ്രായം പറയാനാവാത്ത ഒരു സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്. സര്‍ക്കാരിന്റെ അതേ നിലപാടാണ് മാധ്യമങ്ങളും പിന്തുടരുന്നതെങ്കില്‍ രാജ്യത്ത് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് പറയാനാവില്ല. അത്തരമൊരു സാഹചര്യമുണ്ടായാല്‍ സാധാരണക്കാരുടെ വിധി എന്തായിരിക്കുമെന്ന് പറയുക ബുദ്ധിമുട്ടായിരിക്കുമെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. നാസി പാര്‍ട്ടി ജര്‍മനിയില്‍ സ്ഥാപിതമായ അതേ സമയത്ത് തന്നെയാണ് ആര്‍എസ്എസും ഇന്ത്യയില്‍ രൂപം കൊണ്ടതെന്ന് ചരിത്ര രേഖകളില്‍ പറയുന്നുണ്ട്. അതുകൊണ്ട് രണ്ടിനും ഒരേ സ്വഭാവമാണെന്ന് പ്രവര്‍ത്തികള്‍ നിന്ന് തെളിയുന്നുണ്ടെന്നും കുമാരസ്വാമി പറയുന്നു.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയിൽ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, ചിത്രങ്ങള്‍ കാണാം

നാസികള്‍ നടപ്പാക്കിയ അതേ നയങ്ങള്‍ തന്നെയാണ് ആര്‍എസ്എസും നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് ആശങ്കയുണ്ട്. ജനങ്ങളുടെ മൗലികാവകാശങ്ങള്‍ കവര്‍ന്നെടുത്ത് കൊണ്ടിരിക്കുകയാണ്. രാജ്യത്ത് അപ്രഖ്യാപിതമായ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ആര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമില്ലെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം കുമാരസ്വാമി ബിജെപിയുമായി അടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. കര്‍ഷക സമരത്തെ വരെ നേരത്തെ കുമാരസ്വാമി തള്ളി പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി കുമാരസ്വാമിക്കൊപ്പം ചേരാന്‍ താല്‍പര്യം കാണിച്ചിട്ടില്ല.

സ്റ്റൈലിഷായി സണ്ണി ലിയോൺ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Ramakshetra is a betrayal for indian muslims | Oneindia Malayalam

English summary
rss is like nazis of germany kumaraswamy makes serious allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X