Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍എസ്എസ് ശാഖകള്‍ കുത്തനെ കൂടി... എന്താണ് സംഭവം?

മുംബൈ: ആര്‍എസ്എസ് എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദു ദേശീയതയുടെ മുഖമുള്ള, കാര്‍ക്കശ്യമുള്ള സംഘടന എന്നാണ് പലരുടേയും മനസ്സില്‍ വരിക. ഹിന്ദു തീവ്രവാദികളായും ആര്‍എസ്എസ് ചിത്രീകരിയ്ക്കപ്പെടുന്നുണ്ട്. രാജ്യത്തെ ബുദ്ധി ജീവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ഒക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിയ്ക്കുന്ന സംഘടനയാണ് ആര്‍എസ്എസ്.

എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് ആര്‍എസ്എസിന് ഉണ്ടായ വളര്‍ച്ച ഞെട്ടിപ്പിയ്ക്കുന്നതാണ്. ഔദ്യോഗിക അംഗത്വ സംവിധാനങ്ങളൊന്നും ഇല്ലെങ്കിലും ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന കേട്ടാല്‍ എതിരാളികള്‍ പോലും ശരിയ്ക്കും ഞെട്ടിപ്പോകും.

പ്രതിദിന ശാഖ

പ്രതിദിന ശാഖ

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നടക്കു്‌ന ശാഖകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ്. പ്രതിദിന ശാഖകളുടെ എണ്ണം 29 ശതമാനമാണ് വര്‍ദ്ധിച്ചത്.

പ്രതിവാര ശാഖ

പ്രതിവാര ശാഖ

ആഴ്ചകളില്‍ മാത്രം നടക്കുന്ന ശാഖകളുണ്ട്. ഇവയുടെ എണ്ണത്തില്‍ 61 ശതമാനമാണ് വര്‍ദ്ധന.

പ്രതിമാസ ശാഖ

പ്രതിമാസ ശാഖ

മാസത്തില്‍ ഒരു ദിവസം മാത്രം നടക്കുന്ന ശാഖകളുടെ എണ്ണത്തിലും വലിയ വദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. 40 ശതമാനത്തിന്റെ!

മോദി വന്നപ്പോള്‍ കൂടി?

മോദി വന്നപ്പോള്‍ കൂടി?

നരേന്ദ്ര മോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തപ്പെട്ട കാലം മുതലാണ് ശാഖകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയുമായി ബന്ധമില്ലെ?

ബിജെപിയുമായി ബന്ധമില്ലെ?

കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമായി ആര്‍എസ്എസ് ശാഖകളുടെ എണ്ണം കൂടിയതിനെ ബന്ധിപ്പിക്കേണ്ടെന്നാണ് അവര്‍ പറയുന്നത്. അതിന് കാരണമുണ്ട്.

കേരളത്തില്‍

കേരളത്തില്‍

ഒരു നിയമസഭ സീറ്റ് പോലും ഇല്ലാത്ത കേരളത്തില്‍ മാത്രം ആര്‍എസ്എസിന് 4,500 ല്‍ അധികം ശാഖകളുണ്ട്. ഇത് തന്നെയാണ് അവര്‍ പറയുന്ന ഉദാഹരണവും.

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലും ഇപ്പോള്‍ ആര്‍എസ്എസ് സജീവമാണ്. സംഘടനയുടെ ഫേസ്ബുക്ക് പേജിന് 15 ലക്ഷം ലൈക്കുകളുണ്ട്. ട്വിറ്ററില്‍ ഒന്നര ലക്ഷം ഫോളോവേഴ്‌സും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+