ആര്‍എസ്എസ് ഭയപ്പെടുന്നു!ബിഹാര്‍ ആവര്‍ത്തിക്കപ്പെടുമോ? മലക്കം മറിച്ചില്‍ വ്യക്തമാക്കുന്നത്
സംവരണ വിവാദം ആര്‍എസ്എസിന് തലവേദനയാകുന്നു. വൈദ്യയുടെ നിലപാട് തള്ളി ദത്താത്രേയ ഹൊസബാലെ. ആര്‍എസ്എസ് സംവരണത്തെ അനുകൂലിക്കുന്നു.
ദില്ലി: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംവരണത്തെ കുറിച്ചുള്ള ആര്‍എസ്എസ് വക്താവ് മന്‍മോഹന്‍ വൈദ്യയുടെ പരാമര്‍ശം ആര്‍എസ്എസിനു തന്നെ തലവേദനയാകുന്നു. ജയ്പൂര്‍ സാഹിത്യോത്സവ വേദിയില്‍ വൈദ്യ നടത്തിയ പരാമര്‍ശമാണ് വെല്ലുവിളിയാകുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പിനിടെ ആര്‍എസ്എസ് സര്‍ സംഘ് ചാലക് മോഹന്‍ ഭാഗവത് നടത്തിയ പരാമര്‍ശം തിരഞ്ഞെടുപ്പില്‍ ആര്‍എസ്എസിനു തിരിച്ചടിയായിരുന്നു. ഉത്തര്‍പ്രദേശില്‍ വൈദ്യ മോഹന്‍ ഭാഗവത് ആകുമോ എന്നാണ് ആര്‍എസ്എസിന്റെ ഭയം.
അതേസമയം, ബിഹാര്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുളള ശ്രമങ്ങള്‍ ആര്‍എസ്എസ് ആരംഭിച്ചു കഴിഞ്ഞു. അനന്തമായി നീളുന്ന സംവരണ നയത്തെ അംബേദ്കര്‍ പോലും അനുകൂലിച്ചിരുന്നില്ലെന്നും കാലോചിത മാറ്റങ്ങള്‍ വേണമെന്നുമായിരുന്നു വൈദ്യയുടെ പരാമര്‍ശം. എന്നാല്‍ വിവേചനവും സമത്വമില്ലായ്മയും ഉള്ളിടത്തോളം സംവരണം നിലനില്‍ക്കുമെന്നാണ് വൈദ്യ ഉദ്ദേശിച്ചതെന്ന് ആര്‍എസഎസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോലെ പിന്നീട് തിരുത്തി. വിവാദ പരാമര്‍ശം ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ എതിരാകാതിരിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുകയാണ്.

സംവരണമല്ല അവസരങ്ങള്‍
സംവരണമല്ല അവസരങ്ങളാണ് സൃഷ്ടിക്കപ്പെടേണ്ടതെന്നായിരുന്നു വൈദ്യ പറഞ്ഞത്. നിരന്തരമായി തുടരുന്ന സംവരണം ഒരു രാജ്യത്തിനും അഭികാമ്യമല്ലെന്ന് അംബേദ്കര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് അവാനമുണ്ടാകണം. എല്ലാവര്‍ക്കും തുല്യ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്ന ഒരു കാലം സംജാതമാകണം- എന്നും വൈദ്യ കൂട്ടിച്ചേര്‍ത്തു.

പരിശോധിക്കാന്‍ കമ്മിറ്റി വേണം
സംവരണ വിഷയത്തില്‍ മന്‍മോഹന്‍ വൈദ്യയുടെ പിതാവും രംഗത്തെത്തിയിരുന്നു. ചില ജാതിക്കാര്‍ക്ക് സംവരണം നല്‍കിയതിനെ ചോദ്യം ചെയ്താണ് എംജി വൈദ്യ രംഗത്തെത്തിയത്. മറാത്തി ജാതിക്കാര്‍ പിന്നാക്ക വിഭാഗമല്ലെന്നും ഇത്തരക്കാര്‍ക്ക് സംവരണം നല്‍കിയത് പരിശോധിക്കണമെന്നുമായിരുന്നു വൈദ്യ ആവശ്യപ്പെട്ടത്. ഇതിനായി പ്രത്യേക കമ്മിറ്റി വേമണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ആര്‍ എസ്എസിന് വെല്ലുവിളി
അതേസമയം മന്‍മോഹന്‍ വൈദ്യയുടെയും പിതാവ് എംജി വൈദ്യയുടെയും പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനു തലവേദനയാകുമോ എന്നാണ് മറ്റുള്ളവരുടെ ഭയം. ഇരുവരുടെയും പരാമര്‍ശങ്ങളില്‍ തിരുത്തുമായ ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയും എത്തി. റിസര്‍വേഷന്‍ മുഴുവനായും നടപ്പാക്കണമെന്നാണ് പരാര്‍ട്ടിയിടെ അഭിപ്രായമെന്ന് ഹൊസബാലെ പറഞ്ഞു.

ആര്‍എസ്എസ് ഇടപെടുന്നില്ല
സംവരണ വിഷയത്തില്‍ എംജി വൈദ്യയുടേത് അദ്ദദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് ഹൊസബാലെ. ഇതില്‍ ആര്‍എസ്എസ് ഇടപെടുന്നില്ലെന്നും ആര്‍എസ്എസിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഹൊസബാലെ വ്യക്തമാക്കി. എസ് സി ,എസ്ടി, ഒബിസി വിഭാഗത്തിന് സംവരണം നല്‍കണം എന്ന് തന്നെയാണ് ആര്‍എസ്എസ് നിലപാട്.

ഹൊസബാലെ തിരുത്തുന്നു
വിവേചനവും സമത്വമില്ലായ്മയും ഉള്ളിടത്തോളം സംവരണം നിലനില്‍ക്കുമെന്നാണ് വൈദ്യ ഉദ്ദേശിച്ചതെന്ന് ആര്‍എസഎസ് ജോയിന്റ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോലെ തിരുത്തി. സംവരണ വിഷയത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്നും ഇത് ശക്തമായി എതിര്‍ക്കുമെന്നും ഹൊസബാലെ.

ആയുധമാക്കി മറ്റ് പാര്‍ട്ടികള്‍
തിരഞ്ഞെടുപ്പില്‍ ജാതിയും മതവും നിര്‍ണായ സ്വാധീനമാകുന്ന ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ആര്‍എസിഎസിന്റെ സംവരണ നിലപാട് ആയുധമാക്കാനാണ് മറ്റ് പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ വൈദ്യമാരുടെ നിലപാട് ബിജെപിക്ക് തിരിച്ചടി നല്‍കുമെന്നും പാര്‍ട്ടികള്‍ കരുതുന്നു. ഇരുവരുടെയും നിലപാടുകള്‍ വ്യക്തമാക്കുന്നത് ആര്‍എസ്എസിന് സംവരണത്തോടുളള നിലപാടാണെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.

നിര്‍ണായക മലക്കം മറിച്ചില്‍
സംവരണം നല്‍കുന്നതിനെ കുറിച്ച് പരിശോധിക്കാന്‍ പ്രത്യേക സമിതി വേമമെന്ന മോഹന്‍ ഭാഗവതിന്റെ പരാമര്‍ശമായിരുന്നു ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായത്. ഇത് ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിക്കപ്പെടുമോ എന്ന ഭയം മൂലമാണ് നിര്‍ണായക മലക്കം മറിച്ചില്‍ ഉണ്ടായിരിക്കുന്നത്.

സംവരണം നിര്‍ണായകം
സംവരണ വിഷയത്തില്‍ ഒറ്റക്കെട്ടായി ഒരു നിലപാട് വ്യക്തമാക്കാന്‍ ആര്‍എസ്എസിനു കഴിയുന്നില്ല. സംവരണത്തെ എതിര്‍ത്തും അനുകൂലിച്ചും ആര്‍എസ്എസ് രംഗത്തെത്തുന്നത് തുടരുകയാണ്. ഇക്കാര്യത്തില്‍ വ്യക്തമായ നിലപാട് ആര്‍എസ്എസിനില്ല. വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് ആര്‍എസ്എസ്.

പൊളിക്കാന്‍ ആര്‍എസ്എസ്
എസ് സി, എസ്ടി, ഒബിസി വിഭാഗത്തെ അനുനയിപ്പിച്ച് ഒപ്പം കൂട്ടാന്‍ മോദിയു അമിത് ഷായും നിരന്തരം ശ്രമിക്കുമ്പോള്‍ ഇത്തരം വിവാദ പരാമര്‍ശങ്ങളിലൂടെ വിവാദം സൃഷ്ടിക്കുന്നത് ബിജെപിക്ക് തലവേദനയാകുന്നു. പിന്നാക്കക്കാരെ സ്വാധീനിക്കുന്നതിനായി നിരവധി പദ്ധതികളാണ് മോദി കൊണ്ട് വന്നത്. നോട്ട് നിരോധനത്തിനു പിന്നാലെ മോദി കൊണ്ടു വന്ന ഡിജിറ്റല്‍ പേമെന്റ് ആപ്പായ ഭീംമിന് ആ പേര് നല്‍കിയത് അംബേദ്കറിനെ അനുസ്മരിച്ചായിരുന്നു. പിന്നാക്ക വിഭാഗത്തെ സ്വാധീനിക്കുന്നതിനിക്കുന്നതിനു വേണ്ടിയാണ് ഇത്.












Click it and Unblock the Notifications