കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബറി മസ്ജിദ് തകര്‍ക്കല്‍ പുനരാവിഷ്കരിച്ചു: ആര്‍എസ്എസ് നേതാവുള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്!!

Google Oneindia Malayalam News

ബെംഗളൂരു: ബാബറി മസ്ജിദ് തകര്‍ക്കുന്ന സംഭവം പുനരാവിഷ്കരിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്. ആര്‍എസ്എസ് നേതാവ് ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കര്‍ണാടക പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ശ്രീ രാമ വിദ്യാ കേന്ദ്ര സ്കൂളിലെ നാല് ഗവേണിംഗ് കൗണ്‍സില്‍ അംഗങ്ങള്‍ക്കെതിരെയാണ് പോലീസ് നടപടി. സ്കൂളിലെ ഒരു സാംസ്കാരിക പരിപാടിയുടെ ഭാഗമായി സ്റ്റേജില്‍ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം അവതരിപ്പിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാവിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്കൂള്‍.

പോലീസിനൊപ്പമുള്ള ചുവന്ന വേഷധാരി ആര്? എബിവിപി നേതാവോ? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ!പോലീസിനൊപ്പമുള്ള ചുവന്ന വേഷധാരി ആര്? എബിവിപി നേതാവോ? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ!

ദക്ഷിണ കന്നഡയിലെ ബന്ത് വാല്‍ പ്രദേശത്താണ് സംഭവം. ഞായറാഴ്ചയാണ് ബാബറി മസ്ജിദിന്റെ വലിയ പോസ്റ്റര്‍ സ്റ്റേജില്‍ സ്ഥാപിച്ച ശേഷം 1992 ഡിസംബര്‍ ആറിലെ ബാബറി മസ്ജിദ് തകര്‍ത്ത സംഭവം നാടകമായി പുനരാവിഷ്കരിച്ചത്. നാടകത്തിന്റെ ദൃശ്യങ്ങള്‍ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. ബോലോ രാമചന്ദ്ര കി, ബോലോ ഭാരത് മാതാ കി, ബോലോ ബജ്റംഗ ബാലി കി എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടാണ് നാടകം സ്റ്റേജില്‍ അരങ്ങേറിയത്. കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ, പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

babrimasjiddemo

കല്ലഡ്ക പ്രഭാകര്‍ ഭട്ട്, നാരായണ്‍ സോമയ്യാജി, വസന്ത് മാധവ്, ചിന്നപ്പ കൊട്ടിയന്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. മതവികാരത്തെ വൃണപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടത്തിയെന്വ് ചൂണ്ടിക്കാണിച്ചാണ് പോലീസ് നടപടി. ബന്ത് വാല്‍ പോലീസ് സ്റ്റേഷനിലാണ് കേസെടുത്തിട്ടുള്ളത്. പിഎഫ്ഐ പ്രവര്‍ത്തകനായ അബൂബക്കര്‍ സിദ്ധിഖിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. സ്കൂള്‍ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ താമസക്കാരനാണ് ഇദ്ദേഹം .

English summary
RSS leader, 3 others booked for making school children enact Babri Masjid demolition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X