പിണറായി വിജയന്റെ തലയ്ക്ക് വിലയിട്ട് ആര്‍എസ്എസ്...!! മുഖ്യമന്ത്രിയുടെ തല വെട്ടിയാല്‍ ഒരു കോടി ഇനാം..!
ഉജ്ജയനി: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ് നേതാവ്. പിണറായി വിജയന്റെ തല വെട്ടാനാണ് ആര്‍എസ്എസ് നേതാവ് പരസ്യ ആഹ്വാനം നടത്തിയിരിക്കുന്നത്. ആര്‍എസ്എസ് പ്രമുഖ് ഡോക്ടര്‍ ചന്ദ്രവതിന്റേതാണ് വിവാദ പ്രസ്താവന.
Read Also: നടിയെ മൃഗീയമായി ആക്രമിച്ചതിന് പിന്നില്‍ അജ്ഞാതനായ മറ്റൊരാള്‍ കൂടി.!! ദൃശ്യങ്ങള്‍ ഇയാളുടെ കയ്യിലോ ??
Read Also: സുനി പകര്‍ത്തിയത് നടിയുടെ ഈ ദൃശ്യങ്ങള്‍..!! ശാസ്ത്രീയ തെളിവുകളുമായി പോലീസ്..!!

രാജ്യത്തെയാകെ തന്നെ ഞെട്ടിക്കുന്നതാണ് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ തല വെട്ടാനുള്ള ആര്‍എസ്എസ് നേതാവിന്റെ ആഹ്വാനം. പിണറായിയുടെ തല വെട്ടിയാല്‍ ഒരു കോടി രൂപയാണ് ഇയാള്‍ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.

തന്റെ സ്വത്തുക്കള്‍ വിറ്റിട്ടാണെങ്കിലും ഇനാം തുകയായ ഒരു കോടി രൂപ നല്‍കുമെന്നാണ് ഡോക്ടര്‍ ചന്ദ്രവതിന്റെ വാക്കുകള്‍. മധ്യപ്രദേശിലെ ഉജ്ജയനിയിലെ ആര്‍എസ്എസ് നേതാവാണ് ഇയാള്‍.

കേരളത്തില്‍ ബിജെപിയുടേയും ആര്‍എസ്എസ്സിന്റേയും നേതാക്കള്‍ കൊല്ലപ്പെടുന്നതിന് പകരമായാണ് ഇയാള്‍ പിണറായി വിജയന്റെ തല വെട്ടാന്‍ ആഹ്വാനം നടത്തിയിരിക്കുന്നത്. ഇന്ത്യാ ടുഡെയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഉജ്ജയനിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് ആര്‍എസ്എസ് നേതാവിന്റെ വിവാദ പ്രസംഗം. എംപിയായ ചിന്താമണി മാള്‍വിയ എംഎല്‍എയായാ മോഹന്‍ യാദവ് എന്നിവരും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിന് ശേഷം നിരവധി രാഷ്ട്രീയ കൊലപാതകങ്ങളാണ് സംസ്ഥാനത്തുടനീളം അരങ്ങേറിയത്. സിപിഎമ്മിനും ബിജെപിക്കും നഷ്ടങ്ങളേറെ ഉണ്ടായി.

സിപിഎമ്മിന്റേയും ബിജെപിയുടേയും നിരവധി പ്രവര്‍ത്തകരാണ് അടുത്തിടെ രാഷ്ട്രീയ പകപോക്കലിന് ഇരയായിട്ടുള്ളത്. കഴിഞ്ഞ മാസം ബിജെപി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടിരുന്നു.

2016 മെയിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരമേല്‍ക്കുനന്ത്. ഇതിന് ശേഷം കൊല്ലപ്പെടുന്ന എട്ടാമത്തെ ബിജെപി പ്രവര്‍ത്തകനാണ് സന്തോഷ്.

അടുത്തിടെ മംഗലാപുരത്ത് പിണറായി വിജയനെ കാലുകുത്താന്‍ സമ്മതിക്കില്ലെന്ന് സംഘപരിവാര്‍ സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നു. ഇന്ത്യയിലെവിടെയും പിണറായിയെ സഞ്ചരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വെല്ലുവിളി.

പിന്നീട് ഈ വെല്ലുവിളി സംഘപരിവാര്‍ പിന്‍വലിച്ചു. കനത്ത സുരക്ഷയുടെ നടുവിലാണ് പിണറായി മംഗലാപുരത്തെ മതസൗഹാര്‍ദ റാലിയില്‍ പ്രസംഗിച്ചത്.സംഘപരിവാർ ഭീഷണിക്ക് ചുട്ട മറുപടിയും പ്രസംഗത്തിൽ പിണറായി നൽകാൻ മറന്നില്ല.

ആര്‍എസ്എസ്സിന്റെ ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്നു പോയവനാണ് താനെന്നും തന്നെ ആര്‍എസ്സ്എസ്സിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു പിണറായി മറുപടി നല്‍കിയത്. ഇതിന് പിന്നാലെയാണ് വധഭീഷണി വന്നിരിക്കുന്നത്.
ആർഎസ്എസ് നേതാവിന്റെ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ

അതേസമയം തന്റെ തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട ആര്‍എസ്എസ് നേതാവിന്റെ പ്രഖ്യാപനത്തെ പിണറായി വിജയന്‍ പുച്ഛിച്ചു തള്ളി. ഭീഷണി വകവെയ്ക്കുന്നില്ല.ആര്‍എസ്എസിനെ പേടിച്ച് സഞ്ചാരം മുടക്കില്ലെന്നും പിണറായി വിജയന്‍ പ്രതികരിച്ചു.












Click it and Unblock the Notifications