കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്ക നിരോധനത്തെ ഏറ്റെടുത്ത് ആര്‍എസ്എസ്; ഉത്തരേന്ത്യയില്‍ ഇനി പടക്ക രാഷ്ട്രീയവും

പടക്ക നിരോധനത്തെ ഏറ്റെടുത്ത് ആര്‍എസ്എസ്

  • By Anwar Sadath
Google Oneindia Malayalam News

Recommended Video

cmsvideo
RSS leader wants balanced debate on fire crackers | Oneindia Kannada

ദില്ലി: അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും നഗരങ്ങളിലും ഏര്‍പ്പെടുത്തിയ പടക്ക നിരോധനം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ആര്‍എസ്എസ് നീക്കം. പടക്ക നിരോധനത്തിന് വര്‍ഗീയ മാനം നല്‍കിയാണ് പലയിടങ്ങളിലും ഇതിനെതിരെ പ്രചരണം നടക്കുന്നതെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിങ്ങള്‍ ഗാന്ധിജിയുടെ ആത്മകഥ ചുട്ടെരിച്ചു; സൂചിക്ക് റോഹിംഗ്യന്‍ അഭയാര്‍ഥിയുടെ തുറന്ന കത്ത്
കഴിഞ്ഞദിവസം സുപ്രീംകോടതിയും വര്‍ഗീയ മുതലെടുപ്പിനെതിരെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ദീപാവലിക്ക് പടക്കം നിരോധിച്ചത് ഹിന്ദുക്കളോടുള്ള വിരോധം മൂലമാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് വ്യാജ പ്രചരണം നടത്തുന്നവര്‍ ചെയ്യുന്നത്. അതിനിടെ, പടക്ക നിരോധനത്തില്‍ ദേശീയ തലത്തില്‍ ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ആര്‍എസ്എസ് നേതാവ് സുരേഷ് ഭയ്യാജീ ജോഷി.

സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?സോളാര്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ വാശിയില്‍ തന്നെ... പ്രതിപക്ഷം പരുങ്ങലില്‍, ഇനി മുന്നിലുള്ള വഴി?

rss


എല്ലാ പടക്കങ്ങളും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്നില്ലെന്നാണ് സുരേഷ് പറയുന്നത്. കൂടുതല്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന പടക്കങ്ങള്‍ നിരോധിക്കുന്നതിനെ എതിര്‍ക്കുന്നില്ല. എന്നാല്‍, എല്ലാം പടക്കങ്ങളും നിരോധിക്കുന്നത് എന്തിനാണ്? ആഘോഷങ്ങള്‍ ആഹ്ലാദത്തിന്റേതാണ്. അത് ഇല്ലാതാക്കുന്നത് ശരിയല്ലെന്നും അേേദ്ദഹം വ്യക്തമാക്കി.

അതേസമയം, പടക്കനിരോധനത്തെ പരിസ്ഥിതി സംഘടനകള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുകയാണ്. ദില്ലിയിലും സമീപ പ്രദേശങ്ങളിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദീപാവലിക്ക് തൊട്ടുമുന്‍പ് പടക്ക വില്‍പന നിരോധിച്ചത് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടാക്കുകയെന്നാണ് റിപ്പോര്‍ട്ട്.

English summary
RSS leader wants balanced debate on firecrackers, says not all spread pollution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X