രാജ്യസ്നേഹം ഇല്ലാത്തവരെ ശിക്ഷിക്കാന്‍ നിയമം,രാജ്യവിരുദ്ധര്‍ക്ക് പണി കൊടുക്കണമെന്ന് ആര്‍എസ്എസ് നേതാവ്
Recommended Video

ദില്ലി: രാജ്യസ്‌നേഹം ഇല്ലാത്തവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടുവരണമെന്ന ആവശ്യവുമായി ആര്‍എസ്എസ് രംഗത്ത്. രാജ്യത്തെയും ദേശീയപതാകയെയും അപമാനിക്കുന്നവരെ ശിക്ഷിക്കാന്‍ നിയമം കൊണ്ടു വരണമെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ അഭിപ്രായപെട്ടിരിക്കുന്നത്.
ഭാരതത്തെ ഇഷ്ടപ്പെടാത്തവര്‍ ഇവിടെ വിട്ടുപോകുകയാണ് വേണ്ടതെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു

ജവഹര്‍ ലാല്‍ നെഹ്‌റു രാജ്യത്തെ വിഭജിച്ചു, രാജ്യത്തെ ഒന്നാക്കിയത് സര്‍ദാര്‍ വല്ലഭായ് പട്ടേലാണെന്നും ഇന്ദ്രേഷ് കുമാര്‍ പറയുന്നു. വിഭജനം കൊണ്ടാണ് ഇന്ത്യയ്ക്ക് സ്വാതന്ത്യം ലഭിച്ചത് എന്നു പറയുന്നത് നുണയാണെന്നും ഇന്ദ്രേഷ് കൂട്ടിച്ചര്‍ത്തു.

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ കൊണ്ട് ദോക്‌ലാം വിഷയത്തില്‍ ചൈനയ്ക്ക് ഇന്ത്യയുടെ മുന്നില്‍ തലകുനിക്കേണ്ടി വന്നു എന്നും ഇന്ദ്രേഷ് പറഞ്ഞു.

ആര്‍.എസ്.എസിന്റെ ന്യൂനപക്ഷ സംഘടനയായ മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ 'മാര്‍ഗദര്‍ശക്' ആണ് ഇപ്പോള്‍ ഇന്ദ്രേഷ് കുമാര്‍.

നേരത്തെ അജ്മീര്‍ ദര്‍ഗാ സ്‌ഫോടനക്കേസില്‍ കുറ്റാരോപിതനായിരുന്നു ഇന്ദ്രേഷ്. എന്നാല്‍ മതിയായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications