നോമ്പ് കാലത്ത് മുസ്ലീങ്ങള്‍ക്കെതിരെ വിഷം പരത്തി ആര്‍എസ്എസ്...!!! മാംസം കഴിക്കരുത്...!! പാല്‍ മതി..!!

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: റംസാന്‍ നോമ്പ് തുടങ്ങുന്നതിന്റെ തലേദിവസമാണ് കന്നുകാലി കശാപ്പ് നിരോധനമെന്ന പേരില്‍ ബീഫ് വിലക്കാന്‍ കേന്ദ്രം വിഞ്ജാപനം പാസ്സാക്കിയത്. മുസ്ലിം വിരോധം മുഖമുദ്രയാക്കിയ സംഘപരിവാരത്തിന് തങ്ങളുടെ അജണ്ട രാജ്യത്ത് നടപ്പിലാക്കാനുള്ള പ്രധാന ആയുധമാണ് മുസ്ലിംങ്ങള്‍ ഉള്‍പ്പെടെ ഉള്ള ന്യൂനപക്ഷത്തിന്റെ ആഹാരമായ മാംസം. ഇപ്പോഴിതാ ആര്‍എസ്എസ് നേതാവ് നോമ്പ് കാലത്തെ മുസ്ലിംങ്ങളുടെ ഭക്ഷണശീലത്തിന് പുതിയ നിര്‍ദേശങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു.

Read Also: ഹിന്ദുവിനെ പ്രണയിച്ച് വിവാഹം ചെയ്തു...! ഗര്‍ഭിണിയായ മുസ്ലിം യുവതിയോട് അവർ ചെയ്തത് ഞെട്ടിക്കും...!

Read Also: കോടനാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു...!! എല്ലാം അറിയുന്ന ഒരേ ഒരാള്‍ പിടിയില്‍...!!!

മാംസം കഴിക്കരുത്

മാംസം കഴിക്കരുത്

റംസാന്‍ കാലത്ത് നോമ്പ് നോല്‍ക്കുന്ന മുസ്ലിംങ്ങള്‍ മാംസം കഴിക്കരുതെന്നാണ് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പ്രവാചകന്‍ മാംസാഹാരത്തിന് എതിരായിരുന്നുവെന്നും ഇദ്ദേഹം കണ്ടെത്തിയിരിക്കുന്നു.

വിവാദ പ്രസ്താവന

വിവാദ പ്രസ്താവന

ദില്ലിയിലെ ജാമിയ മിലിയ സര്‍വ്വകലാശാല സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായ എത്തിയതായിരുന്നു ഇന്ദ്രേഷ് കുമാര്‍. മാംസം രോഗം പരത്തുന്നതാണെന്നും അതിനാല്‍ മാംസം ഉപേക്ഷിക്കണമെന്നും ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെട്ടു.

വിദ്യാർത്ഥി പ്രതിഷേധം

വിദ്യാർത്ഥി പ്രതിഷേധം

ഫാസിസം അടുക്കള വരെയെത്തിയ ഒരു കാലത്ത് മാംസം കഴിക്കല്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ്. മുസ്ലിംങ്ങള്‍ക്കെതിരായ വികാരം സര്‍വ്വകലാശാലയിലും എത്തിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത് എന്നാരോപിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്.

സംഘർഷം

സംഘർഷം

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നത് പോലീസ് എത്തിയാണ് നിയന്ത്രിച്ചത്. സര്‍വ്വകലാശാലയിലെ ആര്‍എസ്എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് നടത്തിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് ഇന്ദ്രേഷ് കുമാര്‍ വിവാദ പ്രസ്താവന നടത്തിയത്.

മാംസത്തിന് പകരം പാൽ

മാംസത്തിന് പകരം പാൽ

മാംസം കഴിക്കുന്നതിന് പകരം മുസ്ലിംങ്ങള്‍ എന്ത് കഴിക്കണമെന്നത് സംബന്ധിച്ചും ഇന്ദ്രേഷ് കുമാര്‍ നിര്‍ദേശം മുന്നോട്ട് വെച്ചിട്ടുണ്ട്. ഭക്ഷണത്തില്‍ പാല്‍ ഉള്‍പ്പെടുത്താനാണ് ഇന്ദ്രേഷ് കുമാറിന്റെ നിര്‍ദേശം. പ്രവാചകനും കൂട്ടരും മാംസത്തിന് പകരം പാലാണേ്രത ഉപയോഗിച്ചിരുന്നത്.

മാംസം വിഷം

മാംസം വിഷം

റംസാന്‍ മാസത്തില്‍ മാംസം കഴിക്കുന്നത് വിഷം കഴിക്കുന്നതിന് തുല്യമാണെന്നും ഈ ആര്‍എസ്എസ് നേതാവ് കണ്ടെത്തിയിരിക്കുന്നു. തീര്‍ന്നില്ല. റംസാന്‍ മാസത്തില്‍ പള്ളിയ്ക്കും ദര്‍ഗയ്ക്കും സമീപം മരങ്ങള്‍ വെച്ച് പിടിപ്പിക്കാനും നിര്‍ദേശമുണ്ട്.

തുളസി നടണം

തുളസി നടണം

മാത്രമല്ല മുസ്ലിംങ്ങള്‍ വീട്ടില്‍ തുളസി നട്ടുവളര്‍ത്താനും ഇന്ദ്രേഷ് കുമാര്‍ നിര്‍ദേശിച്ചിരിക്കുന്നു. മുസ്ലീമിനെ മോശമാക്കാനല്ല മറിച്ച് മനോഹരമാക്കാനാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ ശ്രമിക്കേണ്ടതെന്നും ആര്‍എസ്എസ് നേതാവ് പറയുകയുണ്ടായി. നേരത്തെയും ഇത്തരം പ്രസ്താവനകളിലൂടെ വിവാദങ്ങളില്‍ ഇടം പിടിച്ച നേതാവാണ് ഇന്ദ്രേഷ് കുമാര്‍.

English summary
RSS leader and MRM patron Indresh Kumar says, eating meat is a disease
Please Wait while comments are loading...