കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ ഐക്യം ഇല്ലാതാക്കിയത് ജവഹര്‍ലാല്‍ നെഹ്‌റുവാണെന്ന് ആര്‍എസ്എസ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ 125ാം ജന്മവാര്‍ഷികം ആഘോഷിച്ചതിനു പിന്നാലെ ആര്‍എസ്എസ് ആരോപണവുമായി രംഗത്തെത്തി. ജവഹര്‍ലാല്‍ നെഹ്‌റു രാജസ്‌നേഹി അല്ലായിരുന്നുവെന്നാണ് ആര്‍എസ്എസിന്റെ ആരോപണം. ജവഹര്‍ലാല്‍ നെഹ്‌റു എല്ലാ അര്‍ത്ഥത്തിലും ഇന്ത്യയുടെ രത്‌നമായിരുന്നുവെന്ന് ചരിത്രം തെളിയിച്ചിട്ടുണ്ട്.

കുട്ടികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവരുടെ സ്വന്തം 'ചാച്ചാജി' ജവഹര്‍ലാല്‍ നെഹ്‌റു രാജ്യസ്‌നേഹിയല്ലെന്ന് പറഞ്ഞ ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് ഇന്ദ്രേഷ്‌കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. രാജ്യത്തിന്റെ ഐക്യം ഇല്ലാതാക്കിയതും നെഹ്‌റുവാണെന്ന് ഇന്ദ്രേഷ് കുമാര്‍ പറയുന്നു. നെഹ്‌റു ഇന്ത്യയുടെ വീരനായകനല്ലെന്നും ഇന്ത്യയുടെ യഥാര്‍ത്ഥ വീരനായകന്മാര്‍ ഭഗത് സിങ്ങും, കെ.ബി ഹെഡ്ഗവാറുമൊക്കെയാണെന്നും ഇന്ദ്രേഷ് വ്യക്തമാക്കി.

jawaharlal-nehru

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായ പോരാട്ടങ്ങളാണ് ഇവര്‍ നടത്തിയത്. എന്നാല്‍, ഇവരുടെ പോരാട്ട വീര്യം ജനങ്ങള്‍ അറിയാതെപ്പോയെന്നും ഇന്ദ്രേഷ് പറയുന്നു. ഇന്ത്യയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാന്‍ വേണ്ടി ശ്രമിച്ചയാളാണ് നെഹ്‌റുവെന്നും ഇന്ദ്രേഷ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയെന്നത് നെഹ്‌റുവിന് ചെറിയ ദേശം മാത്രമായിരുന്നു. ബാക്കി ഭാഗം പാകിസ്ഥാന് വിട്ടുനല്‍കുകയാണ് ചെയ്തതെന്നും ഇന്ദ്രേഷ് ആരോപിക്കുന്നു. സ്‌കൂളില്‍ അധ്യാപകര്‍ കുട്ടികളെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ പഠിപ്പിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Senior RSS leader Indresh Kumar called the first prime minister of India 'a traitor of motherland', who compromised the unity of this country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X