കണ്ണൂര്‍ രാഷ്ട്രീയം:ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയ ആര്‍എസ്എസുകാരന്‍ ബംഗളൂരുവില്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: ജനക്കൂട്ടത്തിന് മുന്നില്‍വച്ച് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. ബിജെപി നേതാവ് ആര്‍ രുദ്രേഷാണ് (37) കൊല്ലപ്പെട്ടത്. ബെംഗളൂരുവിലെ എംജി റോഡിലായിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് ആര്‍എസ്എസ് ശിവാജിനഗര്‍ പ്രസിഡന്റായ രുദ്രേഷിനെ ആക്രമിച്ചത്.
സുഹൃത്തുക്കളുമായി റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്ന രുദ്രേഷിനെ ബൈക്കിലെത്തിയ അക്രമികള്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. കേരളത്തിലെ ആര്‍എസ്എസ് രാഷ്ട്രീയ കൊലപാതകങ്ങളായിരുന്നു യോഗത്തിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

സംഭവത്തില്‍ പ്രതിഷേധവുമായി വലതുപക്ഷ സംഘടനാംഗങ്ങള്‍ രംഗത്തെത്തിയതോടെ സമാധാനം നിലനിര്‍ത്താന്‍ പൊലീസ് റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിനെയും വിന്യസിച്ചിട്ടുണ്ട്. കുറ്റവാഴളികളെ കണ്ടെത്തുന്നതിനായി നാല് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. ശിവാജി നഗറിലെ മില്‍ക്ക്മാന്‍ സ്ട്രീറ്റിലാണ് രുദ്രേഷ് താമസിക്കുന്നത്.












Click it and Unblock the Notifications