കര്‍ഷക ആത്മഹത്യയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഉത്തരം പറയണമെന്ന് ആര്‍എസ്എസ് നേതാവ്
ദില്ലി: ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ സാമ്പത്തികനയം ചോദ്യം ചെയ്തും കര്‍ഷക ആത്മഹത്യയ്‌ക്കെതിരെയും രൂക്ഷമായി പ്രതികരിച്ച് ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന നേതാവ് രംഗത്തെത്തി. ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെയാണ് സര്‍ക്കാര്‍ നയത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
സര്‍ക്കാരിന്റെ സാമ്പത്തികനയം പരാജയമാണെന്നും പാവപ്പെട്ടവര്‍ക്ക് യാതൊന്നും ലഭിക്കുന്നില്ലെന്നും ദത്താത്രേയ പറഞ്ഞു. ചില വ്യക്തികള്‍ക്ക് മാത്രമാണ് ഇതുകൊണ്ട് നേട്ടമുണ്ടാകുന്നത് അവര്‍ കൂടുതല്‍ കോടീശ്വരന്മാരായി മാറുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു ലക്ഷം കര്‍ഷകരാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആത്മഹത്യ ചെയ്തത്. സര്‍ക്കാരിന് ഇതില്‍ കാര്യമായ വിഷമമൊന്നുമില്ല. പണക്കാര്‍ മരിക്കുമ്പോള്‍ മാത്രമാണ് സര്‍ക്കാരിന്റെ ഇടപെടലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ തലതിരിഞ്ഞ സാമ്പത്തികനയം മൂലം ലക്ഷക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നത് അത്യന്തം വിഷമകരമാണ്. കര്‍ഷകരുടെ ജീവിതമാര്‍ഗം അടഞ്ഞതുകൊണ്ടാണ് അവര്‍ ജീവിതം അവസാനിപ്പിക്കുന്നത്. ഇത്തരമൊരു അവസ്ഥ ഇല്ലാതാക്കണം. ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ പൂര്‍ണ പരാജയമാണെന്ന് ദത്താത്രേയ പറയുന്നു.
രാജ്യത്തിന് വിദേശ സാമ്പത്തികനയം അല്ല ആവശ്യം. രാജ്യത്തെ പാവപ്പെട്ടവരെ സംരക്ഷിക്കുന്ന നമ്മുടെ സംസ്‌കാരത്തിലൂന്നി നില്‍ക്കുന്ന സാമ്പത്തിക നയമാണ്. ആര്‍എസ്എസ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications