കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്രസകളില്‍ പഠിച്ച് വരുന്ന കുട്ടികള്‍ രാജ്യസ്‌നേഹം ഇല്ലാത്തവരോ, ആര്‍എസ്എസ് പറയുന്നതിങ്ങനെ

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ മദ്രസകള്‍ക്കെതിരെ കാലങ്ങളായി ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. തീവ്രവാദികളുടെ ആക്രമണം ശക്തമായതോടെയാണ് മുസ്ലീം വിഭാഗത്തോട് വിവേചനപരമായ നിലപാടുകള്‍ കണ്ടുതുടങ്ങിയത്. മദ്രസകള്‍ക്കെതിരെ ലൈംഗികാരോപണങ്ങളും ഉയര്‍ന്നുവന്നിരുന്നു.

മദ്രസകളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ രാജ്യസ്‌നേഹം ഇല്ലാത്തവരാണെന്നുള്ള ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. മദ്രസകളില്‍ നിന്ന് കുട്ടികളെ രാജ്യസ്‌നേഹം പഠിപ്പിക്കണമെന്നും ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. രാജ്യസ്‌നേഹികളായിരുന്ന മുസ്ലീങ്ങളുടെ ചരിത്രങ്ങളും പാഠ്യ വിഷയമാക്കണമെന്നും ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ ആവശ്യപ്പെടുന്നു.

madarasa

മതനേതാക്കള്‍ ഇതിനായി മുന്‍കൈ എടുത്ത് നടപ്പിലാക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്രസ പഠനം കഴിഞ്ഞ് ഇറങ്ങുന്ന കുട്ടികള്‍ രാജ്യസ്‌നേഹികളും ദേശീയവാദികളും ആകണമെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

ബഹാദൂര്‍ ഷാ സഫറിനെ പോലുള്ള മുസ്ലീം രാജ്യസ്‌നേഹികളുടെ കഥകളാണ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ടത്. മദ്രസ വിദ്യാഭ്യാസത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കരുത്. അതിനെ ശക്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
RSS leader indresh kumar favoured exposing children studying in madarsas to stories of patriotic Muslim personalities to make them love the country as is required.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X