കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിക്ക് വധഭീഷണി: ചന്ദ്രാവതിനെ ആര്‍എസ്എസില്‍ നിന്ന് പുറത്താക്കി, ഖേദം പ്രകടിപ്പിച്ച് ചന്ദ്രാവത്

  • By Akshay
Google Oneindia Malayalam News

ഇന്‍ഡോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല കൊയ്യാന്‍ ഒരു കോടി രൂപ പ്രതിഫലം നല്‍കുമെന്ന് പറഞ്ഞ കുന്ദന്‍ ചന്ദ്രാവതിനെ ആര്‍എസ്എസില്‍ നിന്ന് പുറത്താക്കി. നേരത്തെ തന്നെ അദ്ദേഹം പ്രസംഗത്തിലെ വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. പിണറായി വിജയനെതിരെയുള്ള ഭീഷണി പിന്‍വലിക്കുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു.

ഇതിനു പിന്നാലെ ചന്ദ്രാവതിനെ സംഘടനയില്‍ നിന്ന് പുറത്താക്കുന്നതായി ആര്‍എസ്എസ് അറിയിക്കുകയായിരുന്നു. ചന്ദ്രാവതിന്റെ പ്രസ്താവന സംഘടനയുടെ പ്രതിഛായ മോശമാകാന്‍ ഇടയാക്കിയെന്ന് ആര്‍എസ്എസ് മധ്യപ്രദേശ് സംസ്ഥാന തലവന്‍ പ്രകാശ് ശാസ്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.

 ഒരു കോടി രൂപ

ഒരു കോടി രൂപ

പിണറായി വിജയന്റെ തലകൊയ്യുന്നവര്‍ക്ക് പ്രതിഫലമായി ഒരു കോടി രൂപ നല്‍കാന്‍ തന്റെ സ്വത്ത് പോലും വില്‍ക്കാന്‍ തയ്യാറാണെന്നായിരുന്നു ചന്ദ്രാവത് പ്രഖ്യാപിച്ചിരുന്നത്.

കേരളം

കേരളം

കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതാണ് പിണറായിക്കെതിരെ തിരിയാന്‍ ചന്ദ്രാവത്തിനെ പ്രേരിപ്പിച്ചതെന്നാണ് അനുമാനം.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ആര്‍എസ്എസിന്റെ കൊലവിളിയെ പുച്ഛിച്ചു തള്ളുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പരിഹസിച്ചിരുന്നു.

ഉജ്ജനി

ഉജ്ജനി

ഉജ്ജയിനിലെ പരിപാടിയില്‍ പങ്കെടുക്കവെ സ്ഥലത്തെ എംപി ചിന്താമണി മാളവ്യയുടെയും എംഎല്‍എ മോഹന്‍ യാദവിന്റെയും മുന്നില്‍ വെച്ചായിരുന്നു ചന്ദ്രാവതിന്റെ പ്രഖ്യാപനം.

English summary
RSS leader's remark on Pinarayi Vijayan draws flak says sorry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X