കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാൻ ഓഡിനൻസ്... രാമക്ഷേത്ര നിർമ്മാണം രാജ്യത്തിന് അഭിമാനം!!

Google Oneindia Malayalam News

താനെ: ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ ഗുജറാത്തിൽ അനാച്ഛാദനം ചെയ്തതിന് പിന്നാലെ രാമക്ഷേത്രം ഉടൻ നിർമ്മിക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് രംഗത്ത്. ആര്‍എസ്എസ് ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യയാണ് ആവശ്യവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

<strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍</strong>മാധ്യമപ്രവര്‍ത്തകയുടെ ആരോപണം പദവിക്ക് ക്ഷതമേല്‍പ്പിച്ചു: മീടൂവില്‍ പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍

ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിനായി ഓഡിനന്‍സ് കൊണ്ടുവരണമെന്നും രാമക്ഷേത്ര നിര്‍മാണം രാജ്യാഭിമാനത്തിന്റെ കാര്യമാണെന്നും വൈദ്യ പറഞ്ഞു. രാമക്ഷേത്രത്തിനായി നിയമനിര്‍മാണം നടത്തണമെന്ന് നേരത്തേ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് ആവശ്യമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്‍മോഹന്‍ വൈദ്യയും രംഗത്തെത്തിയിരിക്കുന്നത്.

Manmohan Vaidya

രാമജന്മഭൂമി-ബാബറി മസ്ജിദ് വിവാദവുമായി ബന്ധപ്പെട്ട അയോധ്യക്കേസ് കോടതിയുടെ പരിഗണനിലാണിപ്പോൾ. ശിവസേന പ്രസിഡന്റ് ഉദ്ധവ് താക്കറെയും ഇതേ ആവശ്യവുമായി രംഗത്തുവന്നിരുന്നു. താനെയില്‍ ആര്‍എസ്എസിന്റെ അഖില ഭാരതീയ കാര്യകര്‍ണി മണ്ഡലില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കവെയാണ് മന്‍മോഹന്‍ വൈദ്യ രാമക്ഷേത്രം നിർമ്മിക്കാൻ ഓഡിനൻസ് ഇറക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

സര്‍ദാര്‍ പട്ടേല്‍ സോമനാഥ ക്ഷേത്രം പുനര്‍നിര്‍മിച്ചതു പോലെ കേന്ദ്ര സര്‍ക്കാര്‍ രാമക്ഷേത്രം നിര്‍മിക്കണമെന്നാണ് വൈദ്യയുടെ ആവശ്യം. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ അനാച്ഛാദന ദിവസമായിരുന്നു ബുധനാഴ്ച. 3000 കോടി രൂപ ചിലവഴിച്ചാണ് പ്രതിമ നിർമ്മിച്ചത്.

English summary
Govt should construct Ram temple like Sardar Patel got Somnath temple rebuilt: RSS’s Manmohan Vaidya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X