കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് യോഗത്തില്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരാമര്‍ശിക്കാതെ മോഹന്‍ ഭാഗവത്

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയിലെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ത്രിദിന വിജയ സങ്കല്‍പ്പ ശിബിരത്തില്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരാമര്‍ശിക്കാതെ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. കേന്ദ്രത്തിന്റെ നിര്‍ദ്ദിഷ്ട പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ രാജ്യത്തുടനീളം പ്രതിഷേധം തുടരുന്നതിനിടയിലാണ് ആര്‍എസ്എസിന്റെ യോഗം.

mohan-bhagwa

ഇന്ത്യയിലെ 130 കോടി ജനങ്ങളെ മതവും സംസ്‌കാരവും നോക്കാതെ 'ഹിന്ദു സമൂഹം' ആയാണ് സംഘം കണക്കാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതവും സംസ്‌കാരവും പരിഗണിക്കാതെ ദേശീയ മനോഭാവമുള്ള, രാജ്യത്തിന്റെ സംസ്‌കാരത്തെയും അതിന്റെ പൈതൃകത്തെയും ബഹുമാനിക്കുന്ന ആളുകള്‍ എല്ലാം തന്നെ ഹിന്ദുക്കളാണ്. മുഴുവന്‍ സമൂഹവും നമ്മുടേതാണ്, അത്തരമൊരു ഐക്യ സമൂഹം കെട്ടിപ്പടുക്കുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്നും ഭഗവത് അവകാശപ്പെട്ടു. ഹൈദരാബാദിലെ സരൂര്‍നഗര്‍ മൈതാനത്തിലാണ് പരിപാടി നടക്കുന്നത്.

സംഘം ഹിന്ദു എന്ന് പറയുമ്പോള്‍ അതില്‍ ഇന്ത്യ മാതൃരാജ്യമാണെന്ന് വിശ്വസിക്കുന്നവരും ഉള്‍പ്പെടുന്നു. മാതൃരാജ്യത്തെ മകന്‍, ഏത് ഭാഷ സംസാരിച്ചാലും, ഏത് പ്രദേശത്തുനിന്നായാലും ഏത് ആരാധനാരീതി പിന്തുടര്‍ന്നാലും, ആരെയും ആരാധിക്കുന്നില്ലെങ്കിലും അയാള്‍ ഹിന്ദുവാണ്. സംഘത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ ഹിന്ദു സമൂഹമാണെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു.

വൈവിധ്യത്തില്‍ ഐക്യമെന്ന പ്രസിദ്ധമായ ഒരു ചൊല്ലുണ്ട്. പക്ഷേ, നമ്മുടെ രാജ്യം ഒരു പടി മുന്നോട്ട് പോകുന്നു. വൈവിധ്യത്തില്‍ ഐക്യം മാത്രമല്ല പകരം ഐക്യത്തിന്റെ വൈവിധ്യമാണ് ഇന്ത്യയിലുള്ളത്. സംഘം തിരയുന്നത് വൈവിധ്യത്തില്‍ ഐക്യത്തിനായല്ല പകരം വൈവിധ്യമാര്‍ന്ന ഐക്യമാണ്. ഐക്യം കൈവരിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുയോഗത്തില്‍ തെലങ്കാനയില്‍ നിന്നുള്ള സ്വയംസേവകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

അതേസമയം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തി. എന്‍പിആര്‍ എന്‍ആര്‍സി വിഷയങ്ങളാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ചയായത്. ഡിസംബര്‍ 27 ന് നിസാമാബാദില്‍ നടക്കാനിരിക്കുന്ന പ്രതിഷേധ യോഗത്തിലേക്ക് എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെ ക്ഷണിക്കാന്‍ കെസിആര്‍ നിര്‍ദ്ദേശിച്ചതായി യുണൈറ്റഡ് മുസ്ലിം ആക്ഷന്‍ കമ്മിറ്റിയുടെ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ ഒവൈസി പറഞ്ഞു. ഇത് മുസ്ലീങ്ങളുടെ മാത്രം പ്രശ്നമല്ല, മറിച്ച് രാജ്യത്തിന്റേയും ഭരണഘടനയുടേയും പ്രശ്നമാണെന്നും എന്ത് വിലകൊടുത്തും സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും കെസിആര്‍ യോഗത്തില്‍ പറഞ്ഞു.

English summary
RSS meet in Hyderabad, Mohan Bhagwat makes no mention of CAA, NRC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X