Get Updates
Get notified of breaking news, exclusive insights, and must-see stories!

വീണ്ടും ഘര്‍വാപസി! മുസ്ലീംങ്ങള്‍ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിക്കുന്നു; പിന്നില്‍ ആര്‍എസ്എസ് ഭീഷണി?

ഫൈസാബാദിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള മുസ്ലീംങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നത്.

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഘര്‍വാപസി വ്യാപകമാകുന്നു. ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ 43 മുസ്ലീം മതവിശ്വാസികളാണ് ഹിന്ദുമതം സ്വീകരിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ഈ മേഖലകളില്‍ മതംമാറ്റല്‍ നടക്കുന്നത്. ഹിന്ദുവായില്ലെങ്കില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുമെന്ന് വിശ്വസിപ്പിച്ചാണ് മതം മാറ്റുന്നത്.

ഫൈസാബാദിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള മുസ്ലീംങ്ങളാണ് ഹിന്ദുമതം സ്വീകരിച്ചിരിക്കുന്നത്. ഫൈസാബാദിലെ ഒരു ക്ഷേത്രത്തില്‍ വെച്ച് കഴിഞ്ഞമാസം രണ്ട് ഘട്ടങ്ങളിലായാണ് ഘര്‍വാപസി നടന്നത്. അംബേദ്ക്കര്‍ നഗറിന്റെ ചുമതലയുള്ള ആര്‍എസ്എസ് നേതാവ് സുരേന്ദ്രകുമാറാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കിയത്.

43 മുസ്ലീംങ്ങള്‍...

43 മുസ്ലീംങ്ങള്‍...

ഉത്തര്‍പ്രദേശിലെ ഫൈസാബാദിലെ അംബേദ്ക്കര്‍ നഗറില്‍ നിന്നുള്ള 43 ഇസ്ലാം മതവിശ്വാസികളാണ് കഴിഞ്ഞ ഏപ്രില്‍ മാസം ഹിന്ദുമതം സ്വീകരിച്ചത്. ആര്‍എസ്എസ് നേതൃത്വമായിരുന്നു ഇവരുടെ ഘര്‍വാപസി ചടങ്ങുകള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ചടങ്ങ് നടന്നത് ക്ഷേത്രത്തില്‍...

ചടങ്ങ് നടന്നത് ക്ഷേത്രത്തില്‍...

അംബേദ്ക്കര്‍ നഗറിലെ ക്ഷേത്രത്തില്‍ വെച്ചാണ് ഘര്‍വാപസി ചടങ്ങുകള്‍ നടന്നത്. ആര്യസമാജ് മന്ദിറിന്റെ മാനേജര്‍ ഹിമാന്‍ഷു ത്രിപതിയാണ് ഘര്‍വാപസി ചടങ്ങിന് നേതൃത്വം നല്‍കിയത്.

സ്വന്തം ഇഷ്ടപ്രകാരമെന്ന്...

സ്വന്തം ഇഷ്ടപ്രകാരമെന്ന്...

43 പേരാണ് ഇതുവരെ അംബേദ്ക്കര്‍ നഗറില്‍ നിന്ന് ഹിന്ദുമതം സ്വീകരിച്ചത്. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരമാണ് ഹിന്ദുമതത്തിലേക്ക് മടങ്ങിയതെന്നാണ് ഹിമാന്‍ഷു ത്രിപതി അവകാശപ്പെടുന്നത്. അതേസമയം, ഇനിയും കൂടുതല്‍ മുസ്ലീംങ്ങള്‍ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസ് നേതൃത്വം...

ആര്‍എസ്എസ് നേതൃത്വം...

അംബേദ്ക്കര്‍ നഗറിന്റെ ചുമതലയുള്ള ആര്‍എസ്എസ് നേതാവ് സുരേന്ദ്രകുമാറാണ് ഘര്‍വാപസിക്ക് നേതൃത്വം നല്‍കുന്നത്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് സംഘമാണ് അംബേദ്ക്കര്‍ നഗറിലെ മുസ്ലീംങ്ങളെ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ ആഹ്വാനം ചെയ്യുന്നത്.

യോഗി അധികാരത്തിലേറിയത് എളുപ്പമായി...

യോഗി അധികാരത്തിലേറിയത് എളുപ്പമായി...

യോഗി ആദിത്യനാഥ് ഭരണത്തില്‍ ഹിന്ദുവായില്ലെങ്കില്‍ ഭയത്തോടെ ജീവിക്കേണ്ടി വരുമെന്ന് വിശ്വസിപ്പിക്കാന്‍ പ്രയാസമുണ്ടായില്ലെന്നാണ് സുരേന്ദ്രകുമാര്‍ പറഞ്ഞത്. യോഗി ആദിത്യനാഥ് ഭരണത്തിലേറിയ ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ ഘര്‍വാപസിയിലൂടെ ഹിന്ദുമതം സ്വീകരിക്കുന്നത്.

ഇനിയും മുസ്ലീംങ്ങള്‍...

ഇനിയും മുസ്ലീംങ്ങള്‍...

നാട്ട് ജാതിയില്‍പ്പെട്ട ആര്‍എസ്എസ് നേതാവാണ് സുരേന്ദ്രകുമാര്‍. ആര്‍എസ്എസില്‍ നാട്ട് വിഭാഗത്തിന്റെ മേല്‍നോട്ടവും ഇദ്ദേഹത്തിനാണ്. ഹിന്ദുക്കളും മുസ്ലീംങ്ങളും ഉള്‍പ്പെടുന്ന ജാതിവിഭാഗമാണ് നാട്ട്. ഇനിയും നൂറോളം മുസ്ലീംങ്ങള്‍ ഹിന്ദുമതത്തിലേക്ക് വരുമെന്നും എല്ലാം സമയമാകുമ്പോള്‍ അറിയാമെന്നുമാണ് സുരേന്ദ്രകുമാര്‍ പറഞ്ഞത്.

ഘര്‍വാപസി ചടങ്ങുകള്‍...

ഘര്‍വാപസി ചടങ്ങുകള്‍...

അംബേദ്ക്കര്‍ നഗറിലെ ക്ഷേത്രത്തില്‍ വെച്ചാണ് ഘര്‍വാപസി ചടങ്ങുകള്‍ നടന്നത്. ആര്യസമാജ് മന്ദിര്‍ മാനേജര്‍ ഹിമാന്‍ഷു ത്രിപതിയാണ് ചടങ്ങുകള്‍ നടത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

മലാല പാകിസ്താനില്‍ ആക്രമിക്കപ്പെട്ടതല്ല; എല്ലാം നാടകമായിരുന്നു, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!!കൂടുതല്‍ വായിക്കൂ...

ഭാവനയെ മലയാളത്തില്‍ നിന്ന് തുടച്ചുനീക്കാനോ നീക്കം? ഗുണ്ടായിസത്തിന് പിന്നില്‍ ആരുടെ അഡ്വഞ്ചേഴ്‌സ്...കൂടുതല്‍ വായിക്കൂ...

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+