കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോമാതാവിനെ വധിക്കുന്നവരെ കൊല്ലാന്‍ വേദങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് ആര്‍എസ്എസ്

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ബീഫ് കഴിച്ചെന്നാരോപിച്ച് നടന്ന ദാദ്രി കൊലപാതകത്തെ ന്യായീകരിച്ച് ആര്‍എസ്എസും രംഗത്തെത്തി. ദാദ്രിയിലെ കൊലപാതകം വലിയ സംഭവമായി കാണേണ്ടതില്ലെന്നാണ് ആര്‍എസ്എസിന്റെ ലേഖനം വ്യക്തമാക്കുന്നത്. പശുക്കളെ കൊല്ലുന്നവര്‍ക്ക് ഇതില്‍ കുറഞ്ഞ ശിക്ഷ നല്‍കാനാവില്ല. ഗോവധത്തിനെതിരെവേദങ്ങള്‍ പോലും പറയുന്നുണ്ടെന്നാണ് ലേഖനം വ്യക്തമാക്കുന്നത്.

ഗോമാതാവിനെ വധിക്കുന്ന പാപികളെ കൊല്ലാന്‍ വേദങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ടെന്നാണ് ആര്‍എസ്എസിന്റെ ലേഖനം പറയുന്നത്. ആര്‍എസ്എസിന്റെ പാഞ്ചജന്യയില്‍ വന്ന ലേഖനത്തിലാണ് ഇങ്ങനെയൊരു പരാമര്‍ശമുള്ളത്.

കൊല്ലുക തന്നെ ചെയ്യും

കൊല്ലുക തന്നെ ചെയ്യും

ഗോമാതാവിനെ കഷ്ണമാക്കുന്ന പാപികളെ കൊല്ലുക തന്നെ ചെയ്യും. ഇക്കാര്യം വേദങ്ങള്‍ പോലും നിര്‍ദ്ദേശിക്കുന്നുണ്ടെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കുന്നത്.

അഖ്ലാഖ് തെറ്റ് ചെയ്തിട്ടുണ്ട്.

അഖ്ലാഖ് തെറ്റ് ചെയ്തിട്ടുണ്ട്.

അഖ്ലാഖ് തെറ്റു ചെയ്തതു കൊണ്ടാവും അയാള്‍ക്ക് ഇങ്ങനെയൊരു ഗതി വന്നതെന്നും ലേഖനം പറയുന്നു. അപ്പോള്‍ ഫോറന്‍സിക് റിപ്പോര്‍ട്ടൊക്കെ ആര്‍എസ്എസ് കാറ്റില്‍ പറത്തിയോ. ആട്ടിറച്ചിയാണ് വീട്ടില്‍ സൂക്ഷിച്ചിരുന്നതെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടിലൂടെ തെളിഞ്ഞതാണ്. എന്നാല്‍ ആര്‍എസ്എസ് ഇപ്പോഴും അഖ്ലാഖ് തെറ്റു ചെയ്തിട്ടുണ്ടാകുമെന്ന് പറയുന്നു.

മദ്രസകളൊക്കെ കുട്ടികളെ തെറ്റു പഠിപ്പിക്കുന്നു

മദ്രസകളൊക്കെ കുട്ടികളെ തെറ്റു പഠിപ്പിക്കുന്നു

മുസ്ലീം സമൂഹത്തെ ആഞ്ഞടിക്കുന്ന തരത്തിലാണ് ലേഖനം വന്നിരിക്കുന്നത്. മദ്രസകള്‍ കുട്ടികള്‍ക്ക് തെറ്റായ മാര്‍ഗങ്ങള്‍ പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ആര്‍എസ്എസ് ലേഖനം പറയുന്നു.

മുസ്ലീം പണ്ഡിതരെക്കുറിച്ച്

മുസ്ലീം പണ്ഡിതരെക്കുറിച്ച്

രാജ്യത്തിലെ ആചാരങ്ങളെ വെറുക്കാനാണ് മുസ്ലീം പണ്ഡിതര്‍ നിര്‍ദ്ദേശിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യത്തെ അവഹേളിക്കുന്നു. പണ്ഡിതരുടെ നിര്‍ദ്ദേശ പ്രകാരമാണ് അഖ്‌ലാഖ് പശുവിനെ കൊന്നതെന്നും ലേഖനം പറയുന്നു.

ഗോമാതാവിനെ സംരക്ഷിക്കണം

ഗോമാതാവിനെ സംരക്ഷിക്കണം

മുസ്ലീങ്ങള്‍ ഹിന്ദുക്കളെ മതം മാറ്റി അവരുടെ വായില്‍ ബീഫ് തിരുകിക്കൊടുത്ത ഒട്ടേറെ സംഭവങ്ങള്‍ രാജ്യത്ത് നടന്നിട്ടുണ്ട്. പൂര്‍വ്വികര്‍ ഗോമാതാവിനെ സംരക്ഷിച്ചിരുന്നു. അതു തിരുത്താന്‍ കഴിയില്ലെന്നും പശുക്കളെ കൊല്ലുന്ന പാപികളെ കൊല്ലുക തന്നെ ചെയ്യുമെന്നും ലേഖനം വ്യക്തമാക്കുന്നു.

English summary
RSS mouthpiece Panchjanya’s latest cover story defends the killing of Akhlaq Saifi, 52, in Dadri on the night of September 28 over what was allegedly beef in his refrigerator.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X