ചൗഹാനെ എതിര്‍ക്കുന്നവര്‍ ഹിന്ദു വിരുദ്ധരെന്ന് ആര്‍എസ്എസ്
ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ എതിര്‍ക്കുന്നവര്‍ ഹിന്ദു വിരുദ്ധരാണെന്ന് ആര്‍എസ്എസ് മാസിക ഓര്‍ഗനൈര്‍. ''എഫ്.ടി.ഐ.ഐ വിവാദം: പ്രതിഷേധമോ? ഗൂഢാലോനയോ?'' എന്ന തലക്കെട്ടില്‍ സന്ദീപ് സിങ്ങാണ് ഓര്‍ഗനൈസറില്‍ ലേഖനം എഴുതിയിരിക്കുന്നത്.
ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ഹിന്ദു വിരുദ്ധരാണെന്ന് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മാനസിക രോഗികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഗജേന്ദ്ര ചൗഹാനെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും കുറ്റപ്പെടുത്തുന്നുണ്ട്. ''സ്വാസ്തിക് ഡോട്ട് നെറ്റ്'' എന്ന വെബ് പോര്‍ട്ടലിന്റെ ഉടമയാണ് സന്ദീപ് സിങ്.

ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്മാന് ആകാന്‍ ഗജേന്ദ്ര ചൗഹാന് നിശ്ചിത യോഗ്യതയില്ലെന്ന ആരോപണത്തേയും അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ എല്ലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുകളിലാണ് ചൗഹാന്റെ യോഗ്യത. കേവലം മഹാഭാരതം സീരിയല്‍ മാത്രം ഉയര്‍ത്തിക്കാട്ടി ചൗഹാനെ വിമര്‍ശിക്കുന്നത് ശരിയല്ല. അറുനൂറോളം സീരിയലുകളിലും നൂറ്റമ്പതോളം സിനിമയിലും അഭിനയിച്ച പരിചയം ചൗഹാന് ഉണ്ട്.
നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. പകരം വിവാദമുണ്ടാക്കാനാണ് ശ്രമം. 80 കോടി രൂപയാണ് മോദി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി നീക്കിവെച്ചത്. മാത്രമല്ല, വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയ്ക്കുന്നവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മോദി സര്‍ക്കാരിനെതിരാണെന്നും അദ്ദേഹം വാദിക്കുന്നു.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications