കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൗഹാനെ എതിര്‍ക്കുന്നവര്‍ ഹിന്ദു വിരുദ്ധരെന്ന് ആര്‍എസ്എസ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പൂനെ ഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെ എതിര്‍ക്കുന്നവര്‍ ഹിന്ദു വിരുദ്ധരാണെന്ന് ആര്‍എസ്എസ് മാസിക ഓര്‍ഗനൈര്‍. ''എഫ്.ടി.ഐ.ഐ വിവാദം: പ്രതിഷേധമോ? ഗൂഢാലോനയോ?'' എന്ന തലക്കെട്ടില്‍ സന്ദീപ് സിങ്ങാണ് ഓര്‍ഗനൈസറില്‍ ലേഖനം എഴുതിയിരിക്കുന്നത്.

ഗജേന്ദ്ര ചൗഹാനെ നിയമിച്ചതില്‍ പ്രതിഷേധം ഉയര്‍ത്തുന്നവര്‍ ഹിന്ദു വിരുദ്ധരാണെന്ന് അദ്ദേഹം ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, മാനസിക രോഗികള്‍ക്ക് മാത്രമേ ഇത്തരത്തില്‍ ഗജേന്ദ്ര ചൗഹാനെ എതിര്‍ക്കാന്‍ സാധിക്കുകയുള്ളൂ എന്നും കുറ്റപ്പെടുത്തുന്നുണ്ട്. ''സ്വാസ്തിക് ഡോട്ട് നെറ്റ്'' എന്ന വെബ് പോര്‍ട്ടലിന്റെ ഉടമയാണ് സന്ദീപ് സിങ്.

gajendra-chauhan

ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാന്‍ ആകാന്‍ ഗജേന്ദ്ര ചൗഹാന് നിശ്ചിത യോഗ്യതയില്ലെന്ന ആരോപണത്തേയും അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ എല്ലാ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മുകളിലാണ് ചൗഹാന്റെ യോഗ്യത. കേവലം മഹാഭാരതം സീരിയല്‍ മാത്രം ഉയര്‍ത്തിക്കാട്ടി ചൗഹാനെ വിമര്‍ശിക്കുന്നത് ശരിയല്ല. അറുനൂറോളം സീരിയലുകളിലും നൂറ്റമ്പതോളം സിനിമയിലും അഭിനയിച്ച പരിചയം ചൗഹാന് ഉണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന് വേണ്ടി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെടുന്നില്ല. പകരം വിവാദമുണ്ടാക്കാനാണ് ശ്രമം. 80 കോടി രൂപയാണ് മോദി സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റിയൂട്ടിനായി നീക്കിവെച്ചത്. മാത്രമല്ല, വിദ്യാര്‍ഥികളുടെ സമരത്തിന് പിന്തുണയ്ക്കുന്നവരെല്ലാം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മോദി സര്‍ക്കാരിനെതിരാണെന്നും അദ്ദേഹം വാദിക്കുന്നു.

English summary
RSS mouthpiece Protesting students, Protesting students at FTII anti-Hindu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X