Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഫ്താർ വിരുന്നൊരുക്കരുതെന്ന് ആർഎസ്എസ്; ഒരുതരത്തിലുള്ള പരിപാടിയും വേണ്ട, ആർഎസ്എസ് വിവാദത്തിൽ!

മുംബൈ: ഇഫ്താർ വിരുന്ന് നടത്തേണ്ടെന്ന് ആർഎസ്എസിൻ‍റെ ആഹ്വാനം. നാഗ്പൂരില്‍ ഇഫ്താര്‍ വിരുന്ന് നടത്താനുള്ള പോഷകസംഘടനായായ രാഷ്ട്രീയ മുസ്ലീം മഞ്ച് മഹാരാഷ്ട്ര ഘടകത്തിന്റെ ആവശ്യമാണ് ആർഎസ്എസസ് തള്ളി കളഞ്ഞത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നടത്താനായിരുന്നു രാഷ്ട്രീയ മുസ്ലീം മഞ്ച് അനുവാദം ചോദിച്ചത്. എന്നാൽ ഒരു തരത്തിലുള്ള പരാപാടിയും വേണ്ടെന്നായിരുന്നു ആഹ്വാനം.

നാഗ്പരൂരിലെ സ്മൃതി മന്ദിറില്‍ ഇഫ്താര്‍ വിരുന്നൊരുക്കണമെന്ന മഹാരാഷ്ട്ര മുസ്ലിം മഞ്ച് കണ്‍വീനര്‍ മുഹമ്മദ് ഫാറൂഖ് ശൈഖ് ആര്‍എസ്എസ് നാഗ്പൂര്‍ സംഘ്ചാലക് രാജേഷ് ലോയയോട് ആവശ്യപ്പെട്ടു. എന്നാൽ അദ്ദേഹം ആവശ്യം തള്ളിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്. ആര്‍എസ്എസ് തീരുമാനത്തെ മഞ്ചിന്റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ ന്യായികരിച്ചു രംഗത്തെത്തുകയും ചെയ്തു.

ആവശ്യം തെറ്റ്

ആവശ്യം തെറ്റ്

മഹാരാഷ്ട്രാ രാഷ്ട്രീയ മുസ്‌ലിം മഞ്ച് അധ്യക്ഷന്റെ ആവശ്യം അടിസ്ഥാനപരമായി തെറ്റാണെന്നാണ് മഞ്ചിന്റെ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് അഫ്‌സല്‍ വ്യക്തമാക്കിയത്. ആരാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തുന്നത് അവര്‍ തന്നെയാണ് അതിന് ആതിഥ്യം വഹിക്കേണ്ടത്. അത് മറ്റുള്ളവരെ ഏല്‍പിക്കാന്‍ ഇസ്‌ലാം അനുശാസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സഹോദര്യത്തിന്റെ സന്ദേശം

സഹോദര്യത്തിന്റെ സന്ദേശം

എന്നാല്‍ ഇഫ്താര്‍ വിരുന്ന് സഹോദര്യത്തിന്റെ സന്ദേശമാണ് നൽകുന്നതെന്നാണ് മഹാരാഷ്ട്ര മഞ്ച് അധ്യക്ഷന്‍ ശൈഖ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മോമിന്‍പുരയിലെ ജുമാ മസ്ജിദില്‍ ഇത്തരത്തില്‍ ഇഫ്താര്‍ സംഘടിപ്പിച്ചിരുന്നു. ആ സമയത്ത് ആർഎസ്എസിന്റെയും ബിജെപിയുടെയും നേതാക്കൾ പങ്കെടുത്തിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ഹിന്ദു മുസ്ലീം ഐക്യം

ഹിന്ദു മുസ്ലീം ഐക്യം

2002 ല്‍ ആണ് ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിയ്ക്കുന്നത്. മുസ്ലീം സമുദായത്തിലേയ്ക്ക് കൂടി തങ്ങളുടെ ആശയങ്ങള്‍ എത്തിയ്ക്കുക എന്നതായിരുന്നു രൂപീകരണ ലക്ഷ്യം. ഹിന്ദു മുസ്ലീം ഐക്യമാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് ലക്ഷ്യമിടുന്നതെന്നാണ് സംഘടന ഔദ്യോഗികമായി പറയുന്നത്. ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളൊന്നും ഇസ്ലാം വിരുദ്ധമല്ലെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. കോണ്‍ഗ്രസ് ആണ് ഇവിടത്തെ വര്‍ഗ്ഗീയ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞുകൊണ്ടാണ് ഇത്തരത്തിൽ ഒരു പോഷക സംഘടന ആർഎസ്എസിന്റെ കീഴിൽ രൂപംകൊണ്ടത്.

വന്ദേമാതരം ഇസ്ലാമിക വിരുദ്ധം

വന്ദേമാതരം ഇസ്ലാമിക വിരുദ്ധം

2008 ല്‍ അമര്‍നാഥ് തീര്‍ത്ഥാടനത്തിന് പിന്തുണ പ്രഖ്യാപിച്ച് ദില്ലിയിലെ ചെങ്കോട്ടയില്‍ നിന്ന് കശ്മീരിലേയ്ക്ക് ശാന്തിയാത്ര നടത്തിയിട്ടുണ്ട് മുസ്ലീം രാഷ്ട്രീയ മഞ്ച്. വന്ദേമാതരം ഇസ്ലാമിക വിരുദ്ധമാണെന്ന വാദവുമായി ജാമിയത്ത് ഉലമ രംഗത്ത് വന്നപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതും ആർഎസ്എസിന്റെ ഈ പോഷക സംഘടനയായിരുന്നു.

ഗോവധ നിരോധനം

ഗോവധ നിരോധനം

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയ്ക്ക് വേണ്ടി പ്രചാരണ മുസ്ലീം രാഷ്ട്രീയ മഞ്ച് രംഗത്തുണ്ടായിരുന്നു. ഗോവധ നിരോധനത്തിനും ബീഫ് നിരോധനത്തിനും എതിരെ ഇസ്ലാമിക സംഘടനകളും ഇടതുപക്ഷ സംഘടനകളും രംഗത്ത് വന്നപ്പോള്‍ മുസ്ലീം രാഷ്ട്രീയ മഞ്ച് നിരോധനത്തിന് അനുകൂല നിലപാടായിരുന്നു എടുത്തിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+