ആര്‍എസ്എസ് സ്ത്രീകള്‍ക്ക് അംഗത്വം നല്കണമെന്ന് തൃപ്തി ദേശായി
മുംബൈ: രാഷ്ട്രീയ സ്വയം സേവക് സംഘില്‍ (ആര്‍എസ്എസ്) സ്ത്രീകള്‍ക്ക് അംഗത്വം നല്‍കണമെന്നും ഇക്കാര്യം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഭൂമാതാ ബ്രിഗേഡ് അധ്യക്ഷ തൃപ്തി ദേശായി. ക്ഷേത്രങ്ങളിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തിയത് കോടി കണക്കിന് സ്ത്രീകളുടെ വോട്ടുകൊണ്ടു കൂടിയാണെന്നും സംഘടന ഇക്കാര്യം പരിഗണിക്കണെമന്നും അവര്‍ പറഞ്ഞു.

ബിജെപി മഹാരാഷ്ട്ര യൂണിറ്റ് വൈസ് പ്രസിഡന്റ് കാന്താ നലവാഡെ തൃപ്തിദേശായിയുടെ നിര്‍ദ്ദേശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവര്‍ സ്ത്രീകളെ ബാധിക്കുന്ന മറ്റു കാര്യങ്ങള്‍ക്ക് അവരുടെ ഉൗര്‍ജ്ജം വിനിയോഗിച്ചാല്‍ മതിയെന്നായിരുന്നു നലവാഡെയുടെ പ്രതികരണം. ആരാധനായലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കാന്‍ പാടില്ലെന്ന ആവശ്യമുന്നയിച്ച് തൃപ്തി ദേശായി നടത്തുന്ന പ്രചരണങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്ത്രീകള്‍ക്ക് പ്രവേശമില്ലാതിരുന്ന മഹാരാഷ്ട്രയിലെ ശനി ശിഖ്‌നാപൂര്‍ ക്ഷേത്രത്തിലും നാസിക്കിലെ ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും അവര്‍ സമരം നയിച്ചിരുന്നു. ഏപ്രില്‍ 28 ന് മുംബൈയിലെ ഹാജി അലി ദര്‍ഗ്ഗയിലും തുടര്‍ന്ന് ശബരിമലയിലും സ്ത്രീ പ്രവേശനത്തിനായി സമരം നടത്താനൊരുങ്ങുകയാണ് അവര്‍












Click it and Unblock the Notifications