കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സിനെതിരെ പ്രിയങ്ക; സ്വാതന്ത്ര്യത്തിന് ഒന്നും ചെയ്തില്ല, ബ്രിട്ടീഷുകാരെ സ്തുതിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
RSSകാർ ബ്രിട്ടീഷുകാര്‍ക്ക് സ്തുതി പാടുകയായിരുന്നു

അമൃതസര്‍: ആര്‍എസ്എസ്സിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ഒന്നും ചെയ്യാത്ത വിഭാഗമാണ് ആര്‍എസ്എസ് എന്ന് അവര്‍ കുറ്റപ്പെടുത്തി. പഞ്ചാബിലെ ബതിന്തയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക.

ആര്‍എസ്എസ് രാജ്യത്തിന്റെ സ്വാതന്ത്രയത്തിന് വേണ്ടി ഒന്നും ചെയ്തില്ല. അവര്‍ ബ്രിട്ടീഷുകാര്‍ക്ക് മുഖസ്തുതി പാടുകയായിരുന്നു. പഞ്ചാബ് മൊത്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി. അപ്പോഴാണ് ആര്‍എസ്എസ് ഇത്തരത്തില്‍ മുഖം തിരിച്ചുനിന്നതെന്നും പ്രിയങ്ക ഓര്‍മിപ്പിച്ചു.

06

രാജ്യം ഭരിക്കുന്ന ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം. പഞ്ചാബ് മുമ്പ് ഭരിച്ച അകാലിദളിനും ഇനി അവസരം നല്‍കരുത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സ്വന്തം മക്കളുടെയും ഭാവിക്ക് വേണ്ടി നിങ്ങള്‍ വോട്ട് ചെയ്യണമെന്നും പ്രിയങ്ക ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ബിജെപി-അകാലിദള്‍ സഖ്യം ഭരിക്കുന്ന വേളയില്‍ 12000 കര്‍ഷകരാണ് വായ്പ കാരണം ആത്മഹത്യ ചെയ്തത്. പഞ്ചാബിലേയും മഹാരാഷ്ട്രയിലേയും ഉത്തര്‍ പ്രദേശിലെയും രാജസ്ഥാനിലെയും കര്‍ഷകര്‍ ദില്ലിയില്‍ വന്നു. മോദിയെ കണ്ട് അവരുടെ സങ്കടം ഉണര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ മോദി അവരെ കണാന്‍ തയ്യാറായില്ല.

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടന പത്രിക നിങ്ങള്‍ വായിക്കണം. ഒട്ടേറെ വര്‍ഷങ്ങള്‍ എടുത്ത് തയ്യാറാക്കിയതാണ് അത്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ തയ്യാറാക്കിയ പ്രകടന പത്രികയില്‍ ജനോപകാരപ്രദമായ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും പ്രിയങ്ക പറഞ്ഞു.

പഞ്ചാബിലെ 13 ലോക്‌സഭാ മണ്ഡലങ്ങളിലും അവസാനഘട്ടമായ മെയ് 19നാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് തനിച്ചാണ് ജനവിധി തേടുന്നത്. ബിജെപിയും അകാലിദളും സഖ്യം ചേര്‍ന്ന് മല്‍സരിക്കുന്നു. എഎപിയും മല്‍സര രംഗത്തുണ്ട്.

English summary
RSS never fought in independence movement: Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X