കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎസ്എസ് ഒരു പ്രത്യയശാസ്ത്രത്തിനും വിധേയമല്ല; ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും മോഹൻ ഭാഗവത്!

Google Oneindia Malayalam News

ആർഎസ്എസിനെ ഏതെങ്കിലും ഒരു പ്രത്യയശാസ്ത്രവുമായോ പ്രത്യയശാസ്ത്രജ്ഞനുമായോ ബന്ധിപ്പിക്കാനാവില്ലെന്ന് ആർഎസ്എസ് നേതാവ് മോഹൻ ഭഗവത്. ഏതെങ്കിലും രാഷ്ട്രീയ ഇസത്തിൽ സംഘടന വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ഒരു ഹിന്ദു രാഷ്ട്രമാണെന്ന് ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്‌ഗ്വാർ പറഞ്ഞതായും മോഹൻ ഭഗവത് പറഞ്ഞു.

ഈ ജീവിത വസ്തുത ഞങ്ങൾക്ക് പാരമ്പര്യമായി ലഭിചച്ചതാണ്. ഞങ്ങൾക്ക് അത് മാറ്റം വരുത്താൻ കഴിയില്ല. സ്വയം ഹിന്ദു എന്ന് സ്വയം വിളിക്കുന്ന ഒരു വ്യക്തി പോലും ഉള്ളിടത്തോളം കാലം ഇത് ഒരു ഹിന്ദു രാഷ്ട്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. എബിവിപി ദേശീയ സംഘടനാ സെക്രട്ടറി സുനിൽ അംബേക്കർ എഴുതിയ ആർ‌എസ്‌എസ്: റോഡ്മാപ്പുകൾ 21-ാം നൂറ്റാണ്ടിൽ എന്ന് പുസ്തകം പുറത്തിറക്കുന്ന ചടങ്ങിലാണ് സംഘത്തിന് പ്രത്യയശാസ്ത്രമില്ലെന്നും സംഘത്തിന് പ്രത്യയശാശ്ത്രജ്ഢന്റെ ആവശ്യമില്ലെന്നും വ്യക്തമാക്കിയത്.

അംബേദ്ക്കറുടെ പുസ്തകം വായിക്കണം

അംബേദ്ക്കറുടെ പുസ്തകം വായിക്കണം


സംഘത്തെ കുറിച്ചുള്ളതോ സംഘം ഉപയോഗിക്കുന്നതുമായ എല്ലാ വാക്കുകളും ഇംഗ്ലീഷിലില്ല എങ്കിലും അംബേദ്ക്കറുടെ പുസ്തകങ്ങൾ വായിക്കണമെന്ന് മോഹൻ ഭഗവത് വ്യക്തമാക്കുന്നു. സംഘത്തിന്റെ മൂല്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിന് പുസ്തകം സഹായകമാകുമെന്നും, ചില തെറ്റിദ്ധാരണകൾ മാറ്റാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുസ്തകത്തിൽ ഒതുക്കാനാകില്ല

പുസ്തകത്തിൽ ഒതുക്കാനാകില്ല

സംഘത്തെ ഒരു പുസ്തകത്തിലും ഉൾക്കൊള്ളാൻ കഴിയില്ല, ചിന്തകളുടെ കൂട്ടം പോലും ഇല്ല. സംഘപരിവാർ, സംഘ പ്രത്യയശാസ്ത്രം തുടങ്ങിയ പദങ്ങൾ ഉപയോഗിക്കുന്നത് തെറ്റാണെന്നും ഇവയെല്ലാം അപൂർണ്ണമാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. (കെ ബി) ഹെഡ്ഗ്വാർ താൻ സംഘത്തെ മനസ്സിലാക്കുന്നുവെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദീർഘനാളായി സർസംഘ് ചാലക് ആയിരുന്നതിനുശേഷം താൻ സംഘത്തെ മനസ്സിലാക്കാൻ തുടങ്ങി എന്നാണ് ഗോവാൽക്കർ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രത്യയ ശാസ്ത്രമില്ല

പ്രത്യയ ശാസ്ത്രമില്ല

ആർഎസ്എസിന് പ്രത്യയ ശാസ്ത്രജ്ഞരാരുമില്ല. ചില ആളുകൾ പ്രത്യയശാസ്തരജ്ഞരെന്ന് പറഞ്ഞ് മാധ്യമ പ്ലാറ്റ്ഫോണിൽ കയറി ഇരിക്കുന്നുണ്ട്. ഹനുമാൻ, മറാത്ത രാജാവ് ശിവാജി, ഹെഡ്ഗ്വാർ എന്നിവരാണ് തങ്ങളുടെ മാതൃകകൾ എന്നിവരാണ് ‍ഞങ്ങളുടെ മാതൃകകകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യ ഹിന്ദു രാഷ്ട്രം

ഇന്ത്യ ഹിന്ദു രാഷ്ട്രം


ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും അത് വിലപേശാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളെ ഹിന്ദുക്കളെന്ന് വിളിക്കാതെ സ്വയം ഇന്ത്യക്കാരായി കരുതുന്നവരെയും ഭാരതത്തെ മാതൃരാജ്യമായി കരുതുന്നവരെയും സംഘം സ്വന്തമായി കാണുന്നുവെന്നും അദ്ദേഹം ആവർത്തിച്ചു.

ഭരണത്തിലൊതുങ്ങാത്ത രാഷ്ട്രീയം

ഭരണത്തിലൊതുങ്ങാത്ത രാഷ്ട്രീയം


അതേസമയം ഗാന്ധിജിയുടെ രാഷ്ട്രീയം ഭരണത്തിലൊതുങ്ങുന്നതായിരുന്നില്ലെന്ന് ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വഭാവശുദ്ധിയിലും പ്രവർത്തിയിലുമായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിലെ ജനമനസ്സിൽ ഇതിഹാസങ്ങൾ എങ്ങനെയാണോ ഒളിമങ്ങാതെ നിൽക്കുന്നത്, അതുപോലെയാണ് ആധുനിക കാലത്തെ ഇതിഹാസമായ സ്വാതന്ത്ര്യസമര ചരിത്രവും അത് നയിച്ച മഹാന്മാരും. അതിൽ ഏറ്റവും പ്രമുഖ സ്ഥാനം മഹാത്മാഗാന്ധിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യക്തികളുടെ സ്വഭാവശുദ്ധിയും, പ്രവർത്തിയും...

വ്യക്തികളുടെ സ്വഭാവശുദ്ധിയും, പ്രവർത്തിയും...


ഗാന്ധിജിക്ക് രാഷ്ട്രീയമെന്നത് ഭരണത്തിലൊതുങ്ങുന്നതല്ലായിരുന്നു, മറിച്ച് വ്യക്തികളുടെ സ്വഭാവശുദ്ധിയും, പ്രവർത്തിയും മാതൃകയാക്കുന്നതുമായിരുന്നു. വലിയ വാഗ്ദാനങ്ങളും, സ്വാർത്ഥതയും വച്ചുപുലർത്തുന്ന വൈദേശിക ചിന്താധാരയിലെ രാഷ്ട്രീയ പ്രവണത അദ്ദേഹം നിരുൽസാഹപ്പെടുത്തി. സത്യവും അഹിംസയും സ്വയംപര്യാപ്തതയും മനുഷ്യന്റെ യഥാർത്ഥ സ്വാതന്ത്ര്യത്തിലാണെന്നാണ് അദ്ദേഹം വിശ്വസിച്ചതെന്നും മോഹൻ ഭാഗവത് ഗാന്ധിജി അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.

English summary
RSS not bound by one ideology; Mohan Bhagwat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X