കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി തീരെ പോര.... സര്‍ക്കാരും കണക്കാ!! ബിജെപിയെ നന്നാക്കാന്‍ ആര്‍എസ്എസ്!! കളത്തിലിറങ്ങും!!

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പോരെന്ന് ആര്‍എസ്എസ്

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിനെ കുറിച്ച് ചോദിച്ചാല്‍ നല്ല അഭിപ്രായങ്ങളൊന്നും പ്രത്യേകിച്ച് ആര്‍ക്കും പറയാനില്ല. സംസ്ഥാനത്താണെങ്കില്‍ ജനങ്ങളും പ്രതിപക്ഷവും അതോടൊപ്പം സ്വന്തം സഖ്യകക്ഷികളും വരെ അദ്ദേഹവുമായി കലിപ്പിലാണ്. ഇതിനിടെ സ്വന്തം മണ്ഡലമായ ഗൊരഖ്പൂരിലും ഫൂല്‍പൂരിലും തോറ്റ് തൊപ്പിയിടുകയും ചെയ്തു. യോഗി പറഞ്ഞാല്‍ കേള്‍ക്കാത്തയാളാണെന്ന് ബിജെപി നേതാക്കള്‍ തന്നെ പറയുന്നു. പക്ഷേ ഇത്രയൊക്കെയായിട്ടും അദ്ദേഹം കാര്യങ്ങള്‍ പഠിച്ചിട്ടില്ല. എന്നാല്‍ ആര്‍എസ്എസിന് കാര്യങ്ങള്‍ പിടികിട്ടിയുണ്ട്.

യോഗിയുടെയും ബിജെപിയുടെയും ഉത്തര്‍പ്രദേശിലെ പോക്ക് അപകടത്തിലേക്കാണ് ആര്‍എസ്എസ് മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ കാര്യങ്ങള്‍ നന്നാക്കാന്‍ അതുകൊണ്ട് നേരിട്ട് രംഗത്തിറങ്ങുകയാണ് ആര്‍എസ്എസ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ളില്‍ കാര്യങ്ങള്‍ ശരിയാക്കിട്ടില്ലെങ്കില്‍ യുപി പിടിക്കുന്ന കാര്യം മറന്നേക്കാനാണ് ആര്‍എസ്എസ് യോഗിയോട് പറഞ്ഞിട്ടുള്ളത്.

ആര്‍എസ്എസിന് അതൃപ്തി

ആര്‍എസ്എസിന് അതൃപ്തി

യോഗി സര്‍ക്കാര്‍ തീരെ പോരെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഭരിക്കാന്‍ പോലും തികച്ചും അറിയുന്നവര്‍ മന്ത്രിസഭയില്‍ കുറവാണ്. തങ്ങളുടെ അതൃപ്തി ആര്‍എസ്എസ് പരസ്യമായി യോഗിയെ അറിയിച്ചിട്ടുണ്ട്. ദേശീയ നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. യോഗിയെ കാത്തുനിന്നാല്‍ ഉത്തര്‍പ്രദേശ് നഷ്ടമാകും എന്ന് ആര്‍എസ്എസ് നടത്തിയ അന്വേഷണത്തില്‍ നിന്ന് മനസിലായിട്ടുണ്ട്. ബിജെപി പ്രവര്‍ത്തകരൊന്നും യോഗിയെ കുറിച്ച് നല്ലതല്ല പറയുന്നത്. ഇതോടെ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ രംഗത്തിറങ്ങുകയാണ് ആര്‍എസ്എസ്. സ്വന്തം പ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെ മികവുകള്‍ ജനങ്ങളിലേക്കെത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

അമിത് ഷായും രംഗത്ത്

അമിത് ഷായും രംഗത്ത്

ആര്‍എസ്എസിന്റെ നിര്‍ദേശപ്രകാരം ബിജെപി നേതാക്കള്‍ ഒന്നടങ്കം ഉത്തര്‍പ്രദേശിലേക്ക് ഇറങ്ങിയിരിക്കുകയാണ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇവിടെ ക്യാംപ് ചെയ്യുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. യോഗി ദളിതരെയും മറ്റ് പിന്നോക്ക വിഭാഗക്കാരെയും വെറുപ്പിച്ചിട്ടുണ്ട്. ഇവരെ വീണ്ടും പാര്‍ട്ടിയുമായി കൂട്ടിയോജിപ്പിക്കാനാണ് ഷായുടെ ശ്രമം. ഇതൊക്കെ വിജയിക്കുമോ എന്ന് കണ്ടറിയണം. ദേശീയ നേതൃത്വത്തിനാണ് യോഗിയോട് ഏറ്റവും കലിപ്പുള്ളത് എന്നാണ് സൂചന. പിന്നോക്ക വിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളില്‍ താമസിച്ച് അവിടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അമിത് ഷായുടെ തീരുമാനം. ഗ്രാമവാസികള്‍ ചര്‍ച്ചകളും നടത്തും.

ഒരുത്തനും ഭരിക്കാനറിയില്ല

ഒരുത്തനും ഭരിക്കാനറിയില്ല

യോഗി സര്‍ക്കാരിലെ ഒരുത്തനും ഭരിക്കാനറിയില്ലെന്നാണ് ആര്‍എസ്എസ് പറയുന്നത്. ഇക്കാര്യം മുതിര്‍ന്ന നേതാവ് പ്രൊഫസര്‍ വൈകെ സിംഗ് സ്ഥിരീകരിച്ചു. പാര്‍ട്ടിക്ക് വേണ്ടി ഇവര്‍ ഒന്നും ചെയ്യുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെയും നരേന്ദ്ര മോദിയുടെയും നല്ല കാര്യങ്ങള്‍ പലതും ജനങ്ങളറിയാതെ പോവുകയാണെന്ന് സിംഗ് പറയുന്നു. യോഗിയുടെ സര്‍ക്കാരിലെ മന്ത്രിമാരൊക്കെ ഒന്നിനും കൊള്ളാത്തവരാണ്. മുഖ്യമന്ത്രിയാണല്ലോ അവരുടെ മാതൃക. ജനങ്ങളെ കാണാനോ അവരുമായി സംസാരിക്കാനോ ഇവര്‍ക്ക് താല്‍പര്യമില്ല. സ്വന്തം മന്ത്രാലയത്തില്‍ പോലും എന്താണ് ചെയ്യേണ്ടതെന്ന് മന്ത്രിമാര്‍ക്ക് അറിയില്ല. ഇവിടെയുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിമാരുടെ പ്രവര്‍ത്തിയില്‍ ആശയക്കുഴപ്പത്തിലാണ്. പല ഫയലുകളും മന്ത്രിമാരുടെ മേശയ്ക്ക് മുന്നില്‍ കെട്ടിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും ആര്‍എസ്എസ് പറയുന്നു.

വോട്ട് ചെയ്യില്ല

വോട്ട് ചെയ്യില്ല

ആര്‍എസ്എസ് യോഗി സര്‍ക്കാരിനെ കുറിച്ച് നടത്തിയ സര്‍വേയുടെ റിപ്പോര്‍ട്ട് അതി ദയനീയമാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നു. പരമ്പരാഗതമായി ബിജെപിക്ക് വോട്ട് ചെയ്യുന്നവര്‍ പലരും കടുത്ത അസംതൃപ്തിയിലാണ്. കുറ്റവാളികളുടെയും അഴിമതിയുടെയും കൂത്തരങ്ങായി സംസ്ഥാനം മാറിയെന്നാണ് പലരും അഭിപ്രായപ്പെട്ടത്. അതോടൊപ്പം ഭൂരിപക്ഷങ്ങളായ ഹിന്ദുക്കളുടെ കാര്യത്തിന് മാത്രമാണ് സര്‍ക്കാര്‍ പ്രാമുഖ്യം നല്‍കുന്നതെന്നും കടുത്ത വിമര്‍ശനമുണ്ട്. ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ സര്‍ക്കാരാണ് ഭരണത്തിലുള്ളതെന്നാണ് വിമര്‍ശനം. മുസ്ലീം വിഭാഗത്തെ പാര്‍ട്ടിയുമായി ബന്ധിപ്പിച്ചില്ലെങ്കിലും എസ്പിയും ബിഎസ്പിയും വമ്പന്‍ ശക്തിയായി വളരുമെന്ന് ആര്‍എസ്എസ് മനസിലാക്കിയിട്ടുണ്ട്.

അഴിമതിപ്പാര്‍ട്ടി....

അഴിമതിപ്പാര്‍ട്ടി....

സംസ്ഥാനത്ത് ബിജെപി അഴിമതി പാര്‍ട്ടിയായി അധപതിച്ചെന്ന് പ്രമുഖ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അഴിമതിക്കാരായ പല നേതാക്കളും ഇപ്പോള്‍ ബിജെപിയിലാണ്. പല പാര്‍ട്ടികളിലും നിന്ന് ഇത്തരക്കാരെ എന്തിനാണ് ബിജെപിയില്‍ എത്തിക്കുന്നതെന്ന് ആര്‍എസ്എസ് ചോദിക്കുന്നു. വൈദ്യുതി, ജലവിതരണം പോലുള്ള നിര്‍ണായക വിഷയങ്ങളില്‍ ജനങ്ങള്‍ പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ അതൊന്നും പരിഹരിക്കുന്നില്ല. അഴിമതിക്കാരായ നേതാക്കള്‍ ചെയ്യുന്ന അക്രമങ്ങളെ യോഗി പിന്തുണയ്ക്കുന്നു എന്നും പരാതിയുണ്ട്. കോണ്‍ഗ്രസിന് തുല്യമായി ബിജെപി മാറിയെന്നാണ് വിമര്‍ശനം. ദളിതുകള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഉന്നതജാതിക്കാരുടെ അമിത പ്രാധാന്യം ഇല്ലാതാക്കണമെന്നും ആര്‍എസ്എസ് നിര്‍ദേശിച്ചിട്ടുണ്ട്.

മുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ലമുനമ്പം സ്റ്റേഷന്‍.... പോലീസ് ജീപ്പ്, ശ്രീജിത്തിനെ തല്ലിച്ചതച്ചത് പലവട്ടം, വരാപ്പുഴ പോലീസ് മാത്രമല്ല

രജപുത്രരും യാദവരും മുഴുക്കുടിയന്‍മാര്‍, പറഞ്ഞ് കുടുങ്ങി മന്ത്രി!! ചീമുട്ടയേറ്.. എട്ടിന്റെ പണി!!രജപുത്രരും യാദവരും മുഴുക്കുടിയന്‍മാര്‍, പറഞ്ഞ് കുടുങ്ങി മന്ത്രി!! ചീമുട്ടയേറ്.. എട്ടിന്റെ പണി!!

English summary
rss criticise yogi government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X