കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങുന്നു, ഗോമൂത്രവും ചാണകവും അസംസ്‌കൃതവസ്തുക്കള്‍!!!

മോദി കുര്‍ത്തയും വില്‍പനക്ക്

Google Oneindia Malayalam News

ലഖ്‌നൗ: ആര്‍എസ്എസ് പുതിയ ഓണ്‍ലൈന്‍ ഷോപ്പിങ് സെന്റര് തുടങ്ങുന്നു. ഗോമൂത്രവും ചാണകവും ആയിരിക്കും പ്രധാന അസംസ്‌കൃതസ വസ്തുക്കള്‍. ഓണ്‍ലൈന്‍ സൈറ്റില്‍ മോദി കുര്‍ത്തകളും ഗോമൂത്രത്തില്‍ നിന്നും ചാണകത്തില്‍ നിന്നും ഉത്പാദിപ്പിക്കുന്ന മരുന്നുകളും ച്യവനപ്രാശവും പേസ്റ്റും ഷാമ്പുവും സോപ്പും ഫേസ്പാക്കും വരെ വില്‍പനക്കു വെക്കും. ഉത്തര്‍പ്രദേശില്‍ നിന്നായിരിക്കും ഓണ്‍ലൈന്‍ സൈറ്റ് പ്രവര്‍ത്തിക്കുക.

കാമധേനു ബ്രാന്‍ഡിലായിരിക്കും ആര്‍എസ്എസ് ഉത്പന്നങ്ങള്‍ വില്‍ക്കുക. ഉത്തര്‍പ്രദേശിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ലാബിലായിരിക്കും ഈ പ്രത്യക 'ഗോ' ഉത്പന്നങ്ങള്‍ തയ്യാറാകുക. പ്രതിദിനം 50 പശുക്കളുടെ ചാണകവും മൂത്രവുമായിരിക്കും ഇതിനായി ഉപയോഗപ്പെടുത്തുക. ഉപഭോക്താക്കളുടെ എണ്ണം കൂടിയാല്‍ ഉത്പാദനവും അതിനനുസരിച്ച് വര്‍ദ്ധിപ്പിക്കാനാണ് നീക്കം.

cowdungg

ഗോമൂത്രവും ചാണകവും ഉപയോഗിച്ചുകൊണ്ട് ദഹനക്കേട്, പ്രമേഹം, തിമിരം, കണ്ണുരോഗങ്ങള്‍, കഫക്കെട്ട് എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളും ടൂത്ത് പേസ്റ്റ്, സാമ്പ്രാണി, ഷാമ്പൂ എന്നിവയും നിര്‍മ്മിക്കുമെന്ന് 'ഗോ' ഉത്പന്നങ്ങള്‍ തയ്യാറാക്കുന്ന ഉത്തര്‍പ്രദേശിലെ ഫറയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ ലാബിന്റെ ഉടമസ്ഥരായ ദീന്‍ ദയാല്‍ ദമ്മിന്റെ ഡപ്യൂട്ടി സെക്രട്ടറി മനീ,ഷ് ഗുപ്ത ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

English summary
RSS for online sale of cow urine producst
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X