ഇന്ത്യന്‍ സൈന്യത്തലവനെ വധിക്കാൻ ആര്‍എസ്എസ് പദ്ധതി !! ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ !!
ആര്‍എസ്എസ്സിനെ പ്രതിസന്ധിയിലാക്കി സിഐഎ പുറത്തുവിട്ട റിപ്പോര്‍ട്ട്.
ദില്ലി: അടുത്തിടെ സ്ഥാനമൊഴിഞ്ഞ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദേശ പ്രകാരം അമേരിക്കന്‍ ചാരസംഘടനയായ സിഐഎ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആര്‍എസ്എസിനേയും നരേന്ദ്ര മോദി സര്‍ക്കാരിനേയും പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുള്ളത്.
രാജ്യത്തോടുള്ള കൂറും സൈന്യത്തോടുള്ള സ്‌നേഹവും ഉയര്‍ത്തിക്കാട്ടി ആവോളം മുതലെടുപ്പ് നടത്തുന്ന ആര്‍എസ്എസിനെ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്നിരിക്കുന്ന സിഐഎ റിപ്പോര്‍ട്ട്.

ഇന്ത്യന്‍ സൈന്യത്തിലെ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്ന കെഎം കരിയപ്പയെ വധിക്കാനും സൈന്യത്തില്‍ കലാപമുണ്ടാക്കാനും ആര്‍എസ്എസ് 1950ല്‍ പദ്ധതിയിട്ടിരുന്നു എന്നാണ് രഹസ്യരേഖകള്‍ സൂചിപ്പിക്കുന്നത്.

ജനറല്‍ കരിയപ്പയ്ക്ക് നേരെ പിന്നീട് വധശ്രമം നടന്നിരുന്നു. ഈ കേസില്‍ ആറ് ആര്‍എസ്എസ് പ്രവര്‍ത്തകരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നതായും പുറത്തു വന്ന രേഖകള്‍ പറയുന്നു.

ഈസ്റ്റ് പഞ്ചാബിലെ യാത്രക്കിടെയാണ് കരിയപ്പയ്‌ക്കെതിരെ വധശ്രമം നടന്നത്. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ക്കടക്കം ഇതില്‍ പങ്കുണ്ടെന്നും സിഐഎ പുറത്ത് വിട്ട രേഖയില്‍ വ്യക്തമാക്കുന്നു.

സൈന്യത്തിലെ സിഖുകാരെ ജനറല്‍ കരിയപ്പയ്ക്ക് എതിരെ തിരിക്കാന്‍ ആര്‍എസ്എസ് ശ്രമങ്ങള്‍ നടത്തി. ഇതുവഴി അദ്ദേഹത്തെ കൊലപ്പെടുത്താനും സൈന്യത്തില്‍ ഭി്ന്നിപ്പ് ഉണ്ടാക്കാനുമായിരുന്നു ആര്‍എസ്എസ് പദ്ധതി.

സിഖുകാരെ കരിയപ്പയ്ക്ക് എതിരാക്കുന്നതോടെ സൈന്യത്തിലെ തെക്ക്- വടക്ക് മേഖലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരില്‍ ഭിന്നിപ്പ് ഉണ്ടാക്കാമെന്ന് ആര്‍എസ്എസ് കണക്ക് കൂട്ടി. ഇതു വഴി സൈന്യത്തില്‍ കാലപമുണ്ടാക്കാനായിരുന്നു പദ്ധതി.

ഇന്ത്യന്‍ സൈന്യത്തിലെ ആദ്യ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയിരുന്നു കെഎന്‍ കരിയപ്പ. 1949ല്‍ ബ്രിട്ടീഷ് ആര്‍മി ഓഫീസര്‍ ആയിരുന്ന ജനറല്‍ റോയ് ബുച്ചറില്‍ നിന്നാണ് കരിയപ്പ സൈന്യത്തിന്റെ ചുമതല ഏറ്റെടുത്തത്.












Click it and Unblock the Notifications