Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ ചെറുക്കും; 2019ല്‍ കേരളത്തില്‍ 9 ലക്ഷം പ്രവര്‍ത്തകരുണ്ടാകുമെന്ന് ആര്‍എസ്എസ്

2019ല്‍ കേരളത്തില്‍ 9 ലക്ഷം പ്രവര്‍ത്തകരുണ്ടാകുമെന്ന് ആര്‍എസ്എസ്

ദില്ലി: കേരളത്തില്‍ ബിജെപിക്കും ആര്‍എസ്എസ്സിനും അനുകൂല കാലാവസ്ഥയാണെന്നും 2019 ആകുമ്പോഴേക്കും 9 ലക്ഷം പ്രവര്‍ത്തകര്‍ കേരളത്തിലുണ്ടാകുമെന്നും ആര്‍എസ്എസ് നേതാവ് ജെ നന്ദകുമാര്‍. സിപിഎമ്മില്‍ നിന്നും കാര്യമായ അക്രമമാണ് ഉണ്ടാകുന്നത്. ഇത് ചെറുക്കും. കേരളത്തിലെ പൊതുസമൂഹത്തില്‍ ആര്‍എസ്എസ് സജീവമാകുമെന്നും ആര്‍എസ്എസ്സിന്റെ പ്രജ്ഞ പ്രവാഹ് ദേശീയ കണ്‍വീനര്‍ കൂടിയായ നന്ദകുമാര്‍ വ്യക്തമാക്കി.

ആര്‍എസ്എസ്സിനെതിരായ അക്രമം തങ്ങളെ കൂടുതല്‍ കര്‍മനിരതരാക്കുകയാണ്. കൂടുതല്‍ ഉത്തരവാദിത്വത്തോടെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകരെ സജ്ജമാക്കും. വലിയതോതില്‍ ചെറുപ്പക്കാര്‍ ആര്‍എസ്എസ്സിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ 2019 ആകുമ്പോഴേക്കും 9 ലക്ഷം പ്രവര്‍ത്തകരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

rss-17-1495008956-21-1503285365.jpg -Properties

5,000 അഞ്ചുലക്ഷം ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും സംഘടന ലക്ഷ്യമിടുന്നു. ഗുജറാത്തില്‍ 1,000 ശാഖകളാണുള്ളത്. ഇത്തരത്തില്‍ കേരളത്തിലെ പ്രവര്‍ത്തനം വിപുലപ്പെടുത്താനാണ് ആര്‍എസ്എസ് തീരുമാനം. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് ക്രൂരമായി കൊല്ലപ്പെടുന്നുണ്ടെങ്കിലും സംഘം പ്രവര്‍ത്തനത്തില്‍നിന്നും പിന്‍മാറില്ലെന്നും നന്ദകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+