ആര്‍എസ്എസ്സിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനം, മറ്റ് മതവിഭാഗക്കാരും?
ദില്ലി: ആര്‍ എസ്സിന്റെ കീഴില്‍ ക്രിസ്ത്യന്‍ സംഘടനയ്ക്ക് രൂപം നല്‍കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് വിവിധ ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍ എസ് എസ് നേതൃത്വം ചര്‍ച്ച നടത്തി.
ആര്‍ എസിഎസിന്റെ നേതൃത്വത്തില്‍ നേരത്തെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് നിലവില്‍ വന്നിരുന്നു. സാങ്കേതികമായി സംഘടനയ്ക്ക് രൂപം നല്‍കിയെങ്കിലും രാഷ്ട്രീയ ഈസായ് മഞ്ച് എന്നായിരിക്കും പേരെന്നാണ് സൂചന.

ചര്‍ച്ച നടത്തിയത്
സംഘടനാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 17 ക്രിസ്ത്യന്‍ നേതാക്കളുമായി ആര്‍ എസ് എസ് ചര്‍ച്ച നടത്തിയിരുന്നു. 12 ഓളം സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ച് ആര്‍ച്ച് ബിഷപ്പുമാരും 50 റവറന്റ് ബിഷപ്പുമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

സംഘടനാ രൂപീകരണത്തിന്റെ വിശദീകരണം
സമുദായത്തിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം. സംഘപരിപാറിന്റെ വിമര്‍ശനങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ മതേത്വര പ്രതിച്ഛായ സൃഷ്ടിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് ആര്‍ എസ് എസിന്റെ നീക്കമെന്നാണ് കരുതുന്നത്.

ആരോപണം ഉയര്‍ന്നത്
ദില്ലിയില്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ അടുത്തിടെ ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘപരിപാര്‍ സംഘടനകള്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു.

കൂട്ടപുനര്‍മതപരിവര്‍ത്തനം
ആര്‍ എസ് എസിന്റെ ധരം ജാഗരണ്‍ മഞ്ച് ആഗ്രയില്‍ നടത്താനിരുന്ന കൂട്ട പുനര്‍മതപരിവര്‍ത്തനം വലിയ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യപ്രകാരം റദ്ദാക്കിയിരുന്നു.

സംഘടന ഏതെന്ന് വ്യക്താമാക്കിയിട്ടില്ല
മുസ്ലീം രാഷ്ട്രീയ മഞ്ചിന് സമാനമായ സംഘടനയാണോ ഉദ്ദേശിക്കുന്നതെന്ന് ആര്‍ എസ് എസ് വ്യക്തമാക്കിയിട്ടില്ല. നേരത്തെ ക്രിസ്ത്യന്‍ പള്ളികള്‍ക്കു ആക്രമണമുണ്ടായതില്‍ രാജ്‌നാഥ് സിംഗ് അപലപിച്ചിരുന്നു. ഇത്തരം അതിക്രങ്ങള്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications