കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അലിഗഢിനെ ഇസ്ലാമില്‍ നിന്ന് മോചിപ്പിക്കാന്‍ ആര്‍എസ്എസിന്റെ കൂട്ട മതംമാറ്റം

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ആഗ്രയില്‍ 200 മുസ്ലീങ്ങളെ ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതിന് പിറകേ രാജ്യത്തുടനീളം മതംമാറ്റത്തിനായി ആര്‍എസ്എസ്. 4000 ക്രിസ്ത്യാനികളേയും 1000 മുസ്ലീങ്ങളേയും ഹിന്ദുമതത്തിലേക്ക് തിരിച്ച് മതപരിവര്‍ത്തനം ചെയ്യിക്കുമെന്നാണ് ആര്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുന്നത്.

അലിഗഢ് ആണ് ഇതില്‍ പ്രധാന കേന്ദ്രം. രജപുത്രരുടെ നഗരമായ അലിഗഢിനെ മുസ്ലീങ്ങളില്‍ നിന്ന് മോചിപ്പിക്കും എന്നും ആര്‍എസ്എസ് പ്രഖ്യാപിച്ചിരിക്കുന്നു. 'ഘര്‍ വാപസി' എന്ന പേരിലാണ് പരിപാടി.

Agra Muslim Conversion RSS

ക്രിസ്മസ് ദിനത്തിലാണ് കൂട്ട മതപിരവര്‍ത്തന പരിപാടി സംഘടിപ്പിക്കുന്നത്. ഹിന്ദുക്കളുടെ ശക്തി തെളിയിക്കാനാണ് ക്രിസ്മസ് ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തതെന്ന് ആര്‍എസ്എസ് നേതാവ് രാജേശ്വര്‍ സിങ് പറയുന്നു. രണ്ട് മതങ്ങള്‍ തമ്മിലുള്ള ശക്തി പരീക്ഷ എന്നാണ് ആര്‍എസ്എസ് ഇതിനെ വിശേഷിപ്പിക്കുന്നത്.

<strong>Read More: 200 മുസ്ലിങ്ങളെ ആര്‍എസ്എസ് മതംമാറ്റി</strong>Read More: 200 മുസ്ലിങ്ങളെ ആര്‍എസ്എസ് മതംമാറ്റി

അലിഗഢ്, ബുലന്ദ്ശഹര്‍, ഹത്രാസ് എന്നിവിടങ്ങളിലെ 40 ചേരികളില്‍ നിന്നാണ് മതപരിവര്‍ത്തനത്തിനുള്ള കുടുംബങ്ങളെ കണ്ടെത്തിയിരിക്കുന്നത്. നാലായിരം ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വാത്മീകി സമാജത്തില്‍ പെടുന്നവരാണ്. ഹിന്ദു സമൂഹത്തിന്റെ അടിസ്ഥാനമാണ് വാത്മീകി സമാജ് എന്നും അവരില്ലാതെ ഹിന്ദുക്കള്‍ അപൂര്‍ണമാണെന്നും രാജേശ്വര്‍ സിങ് പറയുന്നു.

ഠാക്കൂര്‍, ബ്രാഹ്മണ സമുദായങ്ങളില്‍ നിന്ന് മതം മാറ്റപ്പെട്ടവരാണ് കണ്ടെത്തിയ ആയിരം മുസ്ലീം കുടുംബങ്ങളെന്നും രാജേശ്വര്‍ സിങ് പറയുന്നുണ്ട്. തങ്ങള്‍ക്ക് നഷ്ടപ്പെട്ട അഭിമാനത്തെക്കുറിച്ച് അവര്‍ ബോധവാന്‍മാരാണെന്നും സിങ് അവകാശപ്പെടുന്നുണ്ട്.

വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ വിവാദമുണ്ടാക്കിയ ബിജെപി നേതാവ് യോഗി ആദിത്യനാഥ് പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് വിവരം.

English summary
RSS plans to convert 4,000 Christian and 1,000 Muslim families to Hinduism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X