അമിത് ഷായ്ക്ക് ആര്‍എസ്എസിന്റെ കരിങ്കൊടി... ഗോവയിലെ ആര്‍എസ്എസ് മേധാവി പുറത്ത്
പനാജി: ബിജെപിയും ആര്‍എസ്എസ്സും രണ്ടല്ലെന്നാണ് പറയുന്നത്. കേരളത്തില്‍ കുമ്മനം രാജശേഖരന് ബിജെപി അധ്യക്ഷനായപ്പോള് ചില ബിജെപിക്കാര്‍ പോലും ഞെട്ടി എന്നാണ് കേള്‍ക്കുന്നത്. കാരണം കുമ്മനം ആര്‍എസ്എസ് നേതാവായിരുന്നു.
പറഞ്ഞുവരുന്നത് മറ്റൊന്നും അല്ല, ഒരു ബിജെപി നേതാവിനെ ആര്‍എസ്എസ് നേതാവ് കരിങ്കൊടി കാണിക്കാമോ? എന്തായാലും അങ്ങനെ ഒരു സംഭവം നടന്നു. വെറും ബിജെപി പ്രവര്‍ത്തകനല്ല, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെയാണ് കരിങ്കൊടി വീശിയത്. അതും വെറും ഒരു ആര്‍എസ്എസ് പ്രവര്ത്തകന് അല്ല, ഗോവയിലെ ആര്‍എസ്എസ് മേധാവി.

അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ഗോവ ആര്‍എസ്എസ് മേധാവിയായ സുഭാഷ് വേലിങ്കറാണ് അമിത് ഷായ്ക്കെതിരെ കരിങ്കൊടി വീശിയത്.
സംഭവം വേറൊന്നും അല്ല, ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോട് സുഭാഷിന് തീരെ താത്പര്യമില്ല. അത് പലപ്പോഴും പരസ്യ പ്രതികരണങ്ങളിലേക്കും നീങ്ങാറുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സുഭാഷ് വേലിങ്കര്‍ അമിത് ഷായുടെ നേര്‍ക്ക് കരിങ്കൊടി വീശിത്.
സംഭവം എന്തായാലും ആര്‍എസ്എസ് നേതൃത്വം അത്ര ലളിതമായി എടുത്തില്ല. സുഭാഷ് വേലങ്കറിനെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി നേതൃത്വം അറിയിച്ചു.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications