കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായ്ക്ക് ആര്‍എസ്എസിന്റെ കരിങ്കൊടി... ഗോവയിലെ ആര്‍എസ്എസ് മേധാവി പുറത്ത്

Google Oneindia Malayalam News

പനാജി: ബിജെപിയും ആര്‍എസ്എസ്സും രണ്ടല്ലെന്നാണ് പറയുന്നത്. കേരളത്തില്‍ കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായപ്പോള്‍ ചില ബിജെപിക്കാര്‍ പോലും ഞെട്ടി എന്നാണ് കേള്‍ക്കുന്നത്. കാരണം കുമ്മനം ആര്‍എസ്എസ് നേതാവായിരുന്നു.

പറഞ്ഞുവരുന്നത് മറ്റൊന്നും അല്ല, ഒരു ബിജെപി നേതാവിനെ ആര്‍എസ്എസ് നേതാവ് കരിങ്കൊടി കാണിക്കാമോ? എന്തായാലും അങ്ങനെ ഒരു സംഭവം നടന്നു. വെറും ബിജെപി പ്രവര്‍ത്തകനല്ല, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് നേരെയാണ് കരിങ്കൊടി വീശിയത്. അതും വെറും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അല്ല, ഗോവയിലെ ആര്‍എസ്എസ് മേധാവി.

Amit Shah

അമിത് ഷായുടെ ഗോവ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. ഗോവ ആര്‍എസ്എസ് മേധാവിയായ സുഭാഷ് വേലിങ്കറാണ് അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി വീശിയത്.

സംഭവം വേറൊന്നും അല്ല, ഗോവ ഭരിക്കുന്ന ബിജെപി സര്‍ക്കാരിനോട് സുഭാഷിന് തീരെ താത്പര്യമില്ല. അത് പലപ്പോഴും പരസ്യ പ്രതികരണങ്ങളിലേക്കും നീങ്ങാറുണ്ടായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത് സംബന്ധിച്ച തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു സുഭാഷ് വേലിങ്കര്‍ അമിത് ഷായുടെ നേര്‍ക്ക് കരിങ്കൊടി വീശിത്.

സംഭവം എന്തായാലും ആര്‍എസ്എസ് നേതൃത്വം അത്ര ലളിതമായി എടുത്തില്ല. സുഭാഷ് വേലങ്കറിനെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കിയതായി നേതൃത്വം അറിയിച്ചു.

English summary
The Rashtriya Swayam Sevak Sangh on Wednesday removed its Goa chief Subhash Velingkar, a week after an organisation run by him showed black flags to BJP president Amit Shah during a visit to the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X