Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേരളം അടുത്ത കശ്മീര്‍, പിന്നില്‍ സിപിഎം'; ആര്‍എസ്എസിന്റെ ആരോപണത്തില്‍ കഴമ്പുണ്ടോ?

കേരളത്തിലെ വലതുപക്ഷ നേതാക്കളെ കൊല്ലുന്നതിന് പിന്നില്‍ സിപിഎമ്മാണെന്ന് ആര്‍എസ്എസ് അഖിലേന്ത്യ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാര്‍. ഇത് കേരളത്തെ മറ്റൊരു കാശ്മീരാക്കുമെന്നും അദ്ദേഹം.

ദില്ലി: അക്രമങ്ങള്‍ അവസാനിക്കാത്ത കശ്മീര്‍ താഴ് വര രാജ്യത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധിയാണ്. എന്നാല്‍ കേരളത്തെ മറ്റൊരു കശ്മീരാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പുതിയ ആരോപണം. ആര്‍എസ്എസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സിപിഎം ഭരണത്തിനെതിരെ ദില്ലിയില്‍ കേരള ഭവന് മുന്നില്‍ നടത്തിയ ധര്‍ണയില്‍ ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസാബലെ സിപിഎമ്മിനെ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് പുതിയ ആരോപണങ്ങള്‍.

ആര്‍എസ്എസിന്റെ അഖിലേന്ത്യ സഹ പ്രചാര്‍ പ്രമുഖ് ജെ നന്ദകുമാറാണ് ഈ ആരോപണത്തിന് പിന്നില്‍. കേരളത്തിലെ വലതുപക്ഷ പ്രവര്‍ത്തകരെ കൊല്ലുന്നതിനു പിന്നില്‍ സിപിഎം ആണെന്നാണ് നന്ദകുമാറിന്റെ ആരോപണം. ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നതിലൂടെ കേരളത്തെ അടുത്ത കശ്മീരാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഒരു വലതുപക്ഷ കൂട്ടായ്മയില്‍ സംസാരിക്കവെയാണ് അദ്ദേഹം കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനും അതിന് നേതൃത്വം നല്‍കുന്ന പിണറായി വിജയനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചത്.

കൊലപാതക രാഷ്ട്രീയം

കേരളത്തിലെ സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെയാണ് ജെ നന്ദകുമാര്‍ രംഗത്ത് വന്നിരിക്കുന്നത്. കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ കൊലപാതകത്തിനെതിരെ കേന്ദ്ര ഉള്‍പ്പെടുത്താനുള്ള നീക്കവും ബിജെപി നടത്തുണ്ട്.

സ്‌പോണ്‍സേര്‍ഡ് കൊലപാതകം

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളിലെല്ലാം സിപിഎമ്മിന് പങ്കുണ്ടെന്നാണ് ജെ നന്ദകുമാറിന്റെ ആരോപണം. ഇതെല്ലാം സിപിഎം ആസൂത്രണം ചെയ്യുന്ന സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ലോകവ്യാപക തന്ത്രം

എതിരാളികളെ കൊല്ലുക എന്നത് കമ്യൂണിസ്റ്റ് രീതിയാണ്. അത് ഇവിടെ മാത്രമല്ല ലോകവ്യപകമായി ഇതാണ് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യ, കംബോഡിയ, ചൈന, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ സ്ഥതി പരിശോധിച്ചാല്‍ മനസിലാകും. ലക്ഷക്കണക്കിന് ആളുകളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും വ്യത്യസ്തമല്ല

എതിരാളികളെ കൊന്നൊടുക്കുന്ന കമ്മ്യൂണിസ്റ്റ് തന്ത്രം തന്നെയാണ് സിപിഎം കേരളത്തിലും നടപ്പിലാക്കുന്നത്. അടുത്തകാലത്തായി സിപിഎം മുന്നോറോളം ആളുകളെ ഇത്തരത്തില്‍ കൊന്നുവെന്നും നന്ദകുമാര്‍ ആരോപിച്ചു.

ഇസ്ലാമിക ഭീകരതയുടെ അഭയസ്ഥാനം

കേരളം രാജ്യാന്തര ഇസ്ലാമിക ഭീകരതയുടെ അഭയസ്ഥാനമായി മാറുകയാണെന്നും നന്ദകുമാര്‍ സുചിപ്പിച്ചു. സമീപകാലത്ത് ഇതുമായി ബന്ധമുള്ള പലരേയും അറസ്റ്റ് ചെയ്തിരുന്നു.

അനുയോജ്യമായ നടപടി വേണം

കേരളത്തില്‍ സാന്നിദ്ധ്യമുറപ്പിക്കാനുള്ള ആഗോള ഇസ്ലാമിക് ഭീകരരുടെ ശ്രമം തടയണം. ഇതിനായി ഉചിതമായ നടപടികള്‍ സമയോചിതമായി കൈക്കാള്ളണം. ഇല്ലെങ്കില്‍ കേരളം മറ്റൊരു കശ്മീരായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

ധനികരായ നേതാക്കള്‍

പാവപ്പെട്ടവരുടെ ഉന്നമനം എന്ന സംസ്ഥാന സര്‍ക്കാരുടെ മുദ്രാവാക്യം ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് കേരളത്തിലെത്തിയ ആര്‍എസ്എസ് നേതാവ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ നേതാക്കളെല്ലാം അനധികൃതമായി സ്വത്ത് സമ്പാദിച്ച ധനികരാണ്. കൊട്ടാര സമാനമായ വീട്ടിലാണ് പിണറായി വിജയന്‍ താമസിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

സിപിഎം കശാപ്പുകാര്‍

ദില്ലിയില്‍ മനുഷ്യാവകകാശത്തിന് വേണ്ടി പ്രക്ഷോഭം നടത്തുന്ന ഇടതുപക്ഷം കേരളത്തിലേക്കെത്തുമ്പോള്‍ കശാപ്പുകാരായി മാറുകയാണെന്ന് എഴുത്തുകാരിയായ അദ്വൈത കല പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+