'ഘര്‍ വാപസിയെ അബേദ്കറും അനുകൂലിച്ചിരുന്നു'
ന്യൂഡല്‍ഹി: ഭരണഘടനാ ശില്‍പി ബാബാ സാഹേബ് അംബേദ്കറെ ഘര്‍വാപസിയുമായി കൂട്ടിക്കെട്ടി അടുത്തിടെ നടന്ന കൂട്ട മതംമാറ്റത്തെ തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ആര്‍എസ്എസ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 14 അംബേദ്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടി സംഘടിപ്പിക്കാനാണ് ആര്‍ എസ് എസ്സിന്റെ ശ്രമം.
ആര്‍ എസ് എസ് പത്രങ്ങളായ ഓര്‍ഗനൈസറും പാഞ്ചജന്യവും അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് ഒട്ടേറെ ലേഖനങ്ങളുമായി 200 പേജിന്റെ ബമ്പര്‍ ഇഷ്യൂ പുറത്തിറക്കും. സംഘ് പരിവാറിലെ ദളിത് നേതാക്കളുടേയും ജോയന്റ് സെക്രട്ടറി കൃഷ്ണാഗോപാലിന്റെയും ലേഖനങ്ങളോടെയായിരിക്കും പതിപ്പ് പുറത്തിറക്കുക.

ഹിന്ദു ദളിതരെ മറ്റു മതങ്ങളിലേക്ക് മാറ്റുന്നതിന് അംബേദ്കര്‍ എതിരായിരുന്നെന്ന് സ്ഥാപിക്കുന്നതാകും ലേഖനങ്ങള്‍. ഇസ്ലാമിലേക്കും ക്രിസ്തുമതത്തിലേക്കും ഹിന്ദു ദളിതരുടെ മതംമാറ്റത്തെ അംബേദ്കര്‍ ശക്തിയായി എതിര്‍ത്തിരുന്നതായി ഓര്‍ഗനൈസര്‍ പത്രാധിപര്‍ പ്രഫുല്ല കേട്കര്‍ പറയുന്നു. മതം മാറിയവരെ അംബേദ്കര്‍ തിരികെ വിളിച്ചിരുന്നതായും ആര്‍ എസ്എസ് വ്യക്തമാക്കുന്നുണ്ട്.
ഘര്‍വാപസി എന്ന പേരില്‍ ആര്‍ എസ് എസ്, സംഘ് പരിവാര്‍ സംഘടനകള്‍ അടുത്തിടെ നടത്തിയ മതംമാറ്റത്തിനെതിരെ പല ഭാഗത്തുനിന്നും രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ പിന്‍ബലത്തില്‍ ഹിന്ദു സംഘടനകള്‍ രാജ്യത്തെ ഹൈന്ദവ വത്കരിക്കുകയാണെന്നാണ് ഇതര മതങ്ങളില്‍ നിന്നും ഉയര്‍ന്ന പ്രധാന ആരോപണം.












Click it and Unblock the Notifications