കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ രാഷ്ട്രപതി പ്രണബ് നാഗ്പൂരിലേക്ക്; ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും!! ക്ഷണം സ്വീകരിച്ചു

Google Oneindia Malayalam News

Recommended Video

cmsvideo
നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തൻ ആര്‍എസ്എസ് ക്യാംപില്‍ പ്രസംഗിക്കും

മുംബൈ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ ഏഴിന് ക്യാംപില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരിലെത്തും. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവിനെയും പ്രണബ് മുഖര്‍ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പ്രണബ് മുഖര്‍ജി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. 2012 മുതല്‍ 2017 വരെയായിരുന്നു അദ്ദേഹം രാഷ്ട്രപതി പദവിയിലുണ്ടായിരുന്നത്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായുള്ള ബന്ധമാണ് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ക്യാംപില്‍ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശദവിവരങ്ങള്‍ ഇങ്ങനെ...

ആര്‍എസ്എസ് ക്യാംപ്

ആര്‍എസ്എസ് ക്യാംപ്

ആര്‍എസ്എസ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ക്യാംപാണ് ജൂണില്‍ നടക്കാന്‍ പോകുന്നത്. സംഘടനയുടെ പ്രചാരകരാകാനുള്ള യോഗ്യത നേടിയവരാണ് ഈ ക്യാംപില്‍ പങ്കെടുക്കുക. ക്യാംപില്‍ അഭിസംബോധന ചെയ്ത് സംസാരിക്കണമെന്നാവശ്യപ്പെട്ട് ആര്‍എസ്എസ് നേതൃത്വം പ്രണബ് മുഖര്‍ജിയെ ക്ഷണിക്കുകയായിരുന്നു.

ക്ഷണം സ്വീകരിച്ചു

ക്ഷണം സ്വീകരിച്ചു

പ്രണബ് മുഖര്‍ജി ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്ന് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നു. പ്രണബ് മുഖര്‍ജി രണ്ടുദിവസം നാഗ്പൂരിലുണ്ടാകും. ജൂണ്‍ എട്ടിന് ദില്ലിയിലേക്ക് തിരിക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിഞ്ഞ പ്രണബ് മുഖര്‍ജി കേന്ദ്ര മന്ത്രിസഭയില്‍ ഒട്ടേറെ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ആര്‍എസ്എസ് മേധാവിയുമായുള്ള ബന്ധം

ആര്‍എസ്എസ് മേധാവിയുമായുള്ള ബന്ധം

ധനകാര്യം, പ്രതിരോധം തുടങ്ങിയ കൈകാര്യം ചെയ്ത പ്രണബ് മുഖര്‍ജി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കുറച്ചുവര്‍ഷങ്ങളായി അടുത്ത ബന്ധമാണ് പ്രണബിനുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നേരത്തെയുള്ള ചര്‍ച്ചകള്‍

നേരത്തെയുള്ള ചര്‍ച്ചകള്‍

പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായ ശേഷം രണ്ടോ മൂന്നോ തവണ മോഹന്‍ ഭാഗവതിനെ രാഷ്ട്രപതി ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. രാജ്യത്തെ സംഭവവികാസങ്ങളും, സംസ്‌കാരം, താത്വിക വിഷയങ്ങഅള്‍ എന്നിവ ഇരുവരും ചര്‍ച്ച ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

ക്യാംപിന്റെ പ്രത്യേകത

ക്യാംപിന്റെ പ്രത്യേകത

വേനലില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ട്. ഒന്നും രണ്ടും വര്‍ഷങ്ങളില്‍ നടന്ന ക്യാംപുകളില്‍ പങ്കെടുത്ത് യോഗ്യത നേടിയവരാണ് നാഗ്പൂരില്‍ നടക്കുന്ന മൂന്നാം വാര്‍ഷിക ക്യാംപായ ത്രിതീയ വര്‍ഷ് സംഘ് ശിക്ഷാ വര്‍ഗില്‍ പങ്കെടുക്കുക. ആര്‍എസ്എസിന്റെ പൂര്‍ണസമയ പ്രചാരകരായിരിക്കും ഇവര്‍.

ആര്‍എസ്എസ് നേതാവ് പറയുന്നത്

ആര്‍എസ്എസ് നേതാവ് പറയുന്നത്

മൂന്നാം വര്‍ഷത്തില്‍ നടക്കുന്ന ക്യാംപില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ ആര്‍എസ്എസ് പ്രമുഖരെ ക്ഷണിക്കാറുണ്ട്. ഇത്തവണ ക്ഷണിച്ചിരിക്കുന്നത് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ആണ്. അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുണ്ടെന്ന് പേര് വെളിപ്പെടുത്താത്ത ആര്‍എസ്എസ് നേതാവ് പറഞ്ഞു.

ആര്‍എസ്എസിനെ കുറിച്ച് അറിയാന്‍

ആര്‍എസ്എസിനെ കുറിച്ച് അറിയാന്‍

ആര്‍എസ്എസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താല്‍പര്യമുള്ള വ്യക്തിയാണ് പ്രണബ് മുഖര്‍ജിയെന്ന് ആര്‍എസ്എസ് നേതാവ് പറയുന്നു. നേരത്തെ മോഹന്‍ ഭാഗവതുമായി പ്രണബ് ചര്‍ച്ചകള്‍ നടത്തിയ കാര്യവും നേതാവ് സൂചിപ്പിച്ചു. 2015ല്‍ പ്രണബ് മുഖര്‍ജിയും മോഹന്‍ ഭാഗവതും തമ്മില്‍ നടത്തിയ സംഭാഷണം വാര്‍ത്തയായിരുന്നു.

2015ലെ കൂടിക്കാഴ്ചയില്‍

2015ലെ കൂടിക്കാഴ്ചയില്‍

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തിന് പരാജയം നേരിട്ട വേളയിലായിരുന്നു ഭാഗവതും മുഖര്‍ജിയും തമ്മില്‍ ചര്‍ച്ച നടന്നത്. അന്ന് ഈ കൂടിക്കാഴ്ച രാഷ്ട്രീയമായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ദിപാവലി ആശംസ അറിയിക്കാനാണ് ഭാഗവത് പോയതെന്നും സംഘത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ മുഖര്‍ജിക്ക് കൈമാറിയെന്നും ആര്‍എസ്എസ് നേതാക്കള്‍ പറഞ്ഞിരുന്നു.

മറ്റൊരു കൂടിക്കാഴ്ച

മറ്റൊരു കൂടിക്കാഴ്ച

ഇരുവരും തമ്മിലുള്ള മറ്റൊരു കൂടിക്കാഴ്ച നടന്നത് 2017 ജൂണിലാണ്. പ്രണബ് മുഖര്‍ജി രാഷ്ട്രപദവി ഒഴിയുന്നതിന് തൊട്ടുമുമ്പ്. ഈ ചര്‍ച്ചയില്‍ രാഷ്ട്രീയമില്ലായിരുന്നുവെന്നും ഉച്ചഭക്ഷണം കഴിച്ച് ഇരുവരും പിരിഞ്ഞുവെന്നുമായിരുന്നു അന്ന് ആര്‍എസ്എസ് നേതാക്കളുടെ പ്രതികരണം. ആര്‍എസ്എസ് ക്യാംപില്‍ പ്രണബ് മുഖര്‍ജി പങ്കെടുക്കുന്നു എന്ന വാര്‍ത്തയോട് കോണ്‍ഗ്രസ് നേതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അപകടത്തില്‍ മരിച്ചു; പുലര്‍ച്ചെ 4.30ന് കാര്‍ യാത്രക്കിടെ...കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ അപകടത്തില്‍ മരിച്ചു; പുലര്‍ച്ചെ 4.30ന് കാര്‍ യാത്രക്കിടെ...

English summary
RSS says former president Pranab Mukherjee will attend its Nagpur event on June 7
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X