Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഴ്‌സി പശുക്കള്‍ രാക്ഷസ അവതാരമാണെന്ന് ആര്‍എസ്എസ്

ദില്ലി: പശുക്കളെ ഗോമാതാക്കളായി കരുതുന്ന ആര്‍എസ്എസ്സിന് ജഴ്‌സി പശുക്കള്‍ രാക്ഷസ അവതാരം. ആര്‍.എസ്.എസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അഖില ഭാരതീയ ഗൗ സേവാ സംഘത്തിന്റെ പ്രസിഡന്റായ ശങ്കര്‍ ലാല്‍ ആണ് ഇത്തരമൊരു വാദവുമായി രംഗത്തെത്തിയത്. ജഴ്‌സി പശുക്കള്‍ രാക്ഷസന്മാരുടെ അവതാരമാണെന്നും അവയുടെ പാല്‍ കുടിക്കുന്നത് മനസില്‍ മൃഗീയ ചിന്ത വളര്‍ത്തുമെന്നുമാണ് നേതാവിന്റെ വിശദീകരണം.

പശുക്കളെ കൊല്ലുന്നത് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ജഴ്‌സി പശുക്കളെ കൊല്ലാനുള്ള അനുവാദം ചോദിച്ച് ചില വ്യാപാരികള്‍ രംഗത്തെത്തിയിരുന്നു. ജഴ്‌സി പശുക്കള്‍ വിദേശിയാണെന്നും അവ ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധമില്ലെന്നുമായിരുന്നു അവരുടെ വാദം. ഈ വാദം ശരിവെക്കുംവിധമാണ് ശങ്കര്‍ലാല്‍ ജഴ്‌സി പശുക്കളെ രാക്ഷസ അവതാരമായി കണക്കാക്കുന്നത്.

cowslaughter

ഇന്ത്യന്‍ പശുക്കള്‍ ഭഗവാന്‍ കൃഷ്ണന്റെ അവതാരങ്ങളാണെന്ന് പറഞ്ഞ ശങ്കര്‍ ലാല്‍ അവയുടെ പാല്‍ മനുഷ്യന്റെ മനസില്‍ നല്ല ചിന്തകള്‍ മാത്രമേ വരുത്തുകയുള്ളൂ എന്നു പറയുന്നുണ്ട്. എന്നാല്‍ ജഴ്‌സി പശുക്കളുടെ പാലില്‍ വിഷമയമായ പല ഘടകങ്ങളും അടങ്ങിയതിനാല്‍ അവ വര്‍ജ്ജിക്കണമെന്ന് ശങ്കര്‍ ലാല്‍ വ്യക്തമാക്കി.

ആര്‍ എസ് എസ് നേതാവ് പരസ്യമായി ജഴ്‌സി പശുവിനെതിരെ രംഗത്തെത്തിയത് ബിജെപിയെ വെട്ടിലാക്കിയിട്ടുണ്ട്. കാരണം, ഇന്ത്യന്‍ പശുക്കള്‍ മാത്രമല്ല എല്ലാ പശുക്കളും തങ്ങളുടെ വിശ്വാസത്തില്‍ അധിഷ്ടിതമാണെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ടുതന്നെ അവയെ കൊല്ലുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും ബിജെപി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+