ആര്‍എസ്എസ് സ്കൂളില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്ലീം വിദ്യാര്‍ത്ഥിക്ക്
ഗുവഹാട്ടി;ആസാമിലെ ഗോഹാട്ടിയില്‍ ആര് എസ്എസ് നടത്തുന്ന സ്കൂളില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തിയത് മുസ്ലീം വിദ്യാര്‍ത്ഥി.സര്‍ഫറാസ് ഹുസൈനാണ് 600 ല്‍ 590 മാര്‍ക്കു നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പരീക്ഷയെഴുതിയ നാലര ലക്ഷം വിദ്യാര്‍ത്ഥികളെ പിന്തളളിയാണ് സര്‍ഫറാസ് ഈ വിജയം നേടിയത്. ചൊവ്വാഴ്ച്ചാണ് ആസാമില്‍ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
ആദ്യത്തെ പത്ത് റാങ്കുകളില്‍ ഉള്‍പ്പെടുമെന്നു കരുതിയിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് സര്‍ഫറാസ് പറയുന്നു. ആര് എസ് എസിന്റെ വിദ്യാഭാരതി പദ്ധതിയുടെ കീഴിലാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക മായി വളരെ പിന്നാക്കം നില്ക്കുന്ന കുടുംബമാണ് സര്‍ഫറാസിന്റേത്. ഗുവഹാട്ടിയിലെ ഹോട്ടല്‍ വെയ്റ്ററാണ് സര്‍ഫറാസിന്റെ അച്ഛന് അസ്മല്‍ ഹുസൈന്. മകന്റെ വിജയത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന് ഹുസൈന് പറഞ്ഞു.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ സര്‍ഫറാസിന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.തുടര്‍ പഠനത്തിനായി അഞ്ചു ലക്ഷംരൂപ നല്കുമെന്നു മന്ത്രി പറഞ്ഞു. ഇതിനു പുറമേ ശിശുക്ഷേമേ സംഘടനയായ ശങ്കര്‍ദേവ് ശിശു നികേതന്‍ പത്തു ലക്ഷം രൂപയുടെ ഗ്രാന്റും സര്‍ഫറാസിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.
മുന്‍ രാഷട്രപതിയായിരുന്ന എപിജെ അബ്ദുള്ക്കലാമാണ് തന്റെ ആദര്‍ശ വ്യക്തിയെന്നു പറയുന്ന സര്‍ഫറാസിന് എന്‍ജിനീയറാവാനാണ് താത്പര്യം. സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി രാഷ്ട്രീയത്തിലിറങ്ങാനും താത്പര്യമുണ്ട്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications