കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ് സ്‌കൂളില്‍ പത്താംക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മുസ്ലീം വിദ്യാര്‍ത്ഥിക്ക്

  • By Pratheeksha
Google Oneindia Malayalam News

ഗുവഹാട്ടി;ആസാമിലെ ഗോഹാട്ടിയില്‍ ആര്‍ എസ്എസ് നടത്തുന്ന സ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാമതെത്തിയത് മുസ്ലീം വിദ്യാര്‍ത്ഥി.സര്‍ഫറാസ് ഹുസൈനാണ് 600 ല്‍ 590 മാര്‍ക്കു നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പരീക്ഷയെഴുതിയ നാലര ലക്ഷം വിദ്യാര്‍ത്ഥികളെ പിന്തളളിയാണ് സര്‍ഫറാസ് ഈ വിജയം നേടിയത്. ചൊവ്വാഴ്ച്ചാണ് ആസാമില്‍ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്.

ആദ്യത്തെ പത്ത് റാങ്കുകളില്‍ ഉള്‍പ്പെടുമെന്നു കരുതിയിരുന്നെങ്കിലും ഒന്നാം റാങ്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് സര്‍ഫറാസ് പറയുന്നു. ആര്‍ എസ് എസിന്റെ വിദ്യാഭാരതി പദ്ധതിയുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. സാമ്പത്തിക മായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് സര്‍ഫറാസിന്റേത്. ഗുവഹാട്ടിയിലെ ഹോട്ടല്‍ വെയ്റ്ററാണ് സര്‍ഫറാസിന്റെ അച്ഛന്‍ അസ്മല്‍ ഹുസൈന്‍. മകന്റെ വിജയത്തില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണെന്ന് ഹുസൈന്‍ പറഞ്ഞു.

assam-19-1

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ്മ സര്‍ഫറാസിന്റെ വീട്ടിലെത്തി അഭിനന്ദിച്ചു.തുടര്‍ പഠനത്തിനായി അഞ്ചു ലക്ഷംരൂപ നല്‍കുമെന്നു മന്ത്രി പറഞ്ഞു. ഇതിനു പുറമേ ശിശുക്ഷേമേ സംഘടനയായ ശങ്കര്‍ദേവ് ശിശു നികേതന്‍ പത്തു ലക്ഷം രൂപയുടെ ഗ്രാന്റും സര്‍ഫറാസിനു വാഗ്ദാനം ചെയ്തിട്ടുണ്ട്.

മുന്‍ രാഷട്രപതിയായിരുന്ന എപിജെ അബ്ദുള്‍ക്കലാമാണ് തന്റെ ആദര്‍ശ വ്യക്തിയെന്നു പറയുന്ന സര്‍ഫറാസിന് എന്‍ജിനീയറാവാനാണ് താത്പര്യം. സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനായി രാഷ്ട്രീയത്തിലിറങ്ങാനും താത്പര്യമുണ്ട്.

English summary
Overcoming financial hurdles, a waiter's son in Guwahati topped the Assam class X board examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X