കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാസ്പോർട്ട് വിവാദത്തിൽ ഉദ്യോഗസ്ഥന് ആർഎസ്എസ് നേതാവിന്റെ പിന്തുണ

  • By Desk
Google Oneindia Malayalam News

ദില്ലി: പാസ്പോർട്ട് വേണമെങ്കിൽ മതം മാറണമെന്ന് മിശ്രവിവാഹിതരോട് ആവശ്യപ്പെട്ടുവെന്ന സംഭവത്തിൽ ആരോപണവിധേയനായ പാസ്പോർട്ട് ഒാഫീസറെ ന്യായികരിച്ച് ആർഎസ് എസ് നേതാവ്. ദില്ലിയിലെ ആർഎസ്എസ് പ്രചാർ പ്രമുഖ് രാജീവ് തുലിയാണ് ആരോപണവിധേയനായ പാസ്പോർട്ട് ഒാഫീസർ വികാസ് മിശ്രയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ട്വീറ്റ് ചെയ്തത്.

ദമ്പതികളുടെ ഭാഗം മാത്രമാണ് എല്ലാവരും കേട്ടത്. ഉദ്യോഗസ്ഥന് നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണമെന്ന് രാജിവ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.

passport

മിശ്രവിവാഹിതരായ ദമ്പതികൾക്ക് പാസ്പോർട്ട് ലഭിക്കണമെങ്കിൽ ഭർത്താവ് ഹിന്ദുമത്തിലേക്ക് മാറണമെന്ന് പാസ്പോർട്ട് ഉദ്യോഗസ്ഥൻ വികാസ് മിശ്ര പറഞ്ഞുവെന്നായിരുന്നു ദമ്പതികളുടെ ആരോപണം. രേഖകളെല്ലാം കൃത്യമായിരുന്നിട്ടും ഉദ്യോഗസ്ഥൻ മനപ്പൂർവ്വം തങ്ങൾക്കെതിരെ നിലപാട് എടുക്കുകയായിരുന്നുവെന്നും ദമ്പതികൾ പറഞ്ഞു. തങ്ങൾക്കുണ്ടായ ദുരനുഭവം ഇവർ ട്വിറ്ററിൽ പങ്കുവയ്ക്കുകയും വിദേശകാര്യവകുപ്പ് മന്ത്രി സുഷമ സ്വരാജിനെ ടാഗ് ചെയ്യുകയും ചെയ്തു. സംഭവം വിവാവമായതോടെ ഉദ്യോഗസ്ഥനെ അധികാരികൾ സ്ഥലം മാറ്റി. എന്നാൽ താൻ നിയമം അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും. വിവാഹസർട്ടിഫിക്കറ്റിലെ പേരും മറ്റു രേഖകളിലെ പേരും രണ്ടായതിനാൽ ചോദ്യം ചെയ്യുക മാത്രമായിരിന്നുവെന്നും വികാസ് മിശ്ര പറഞ്ഞു.

ദമ്പതികളുടെ ഭാഗം മാത്രമെ എല്ലാവരും കേട്ടൊള്ളുവെന്നും ഉദ്യോഗസ്ഥന് തന്റെ ഭാഗം തെളിയിക്കാൻ അവസരം നൽകണമെന്നുമാണ് ആർഎസ്എസ് നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രിപോലും നിയമത്തിന് അതീതയല്ല, നടപടിക്ക് മുമ്പ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് വേണ്ടെതെന്നും രാജീവ് തുലി ട്വീറ്റ് ചെയ്തു. ട്വീറ്റ് വിവാദമായതോടെ ഇത് തന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ആർഎസ്എസ് നിലപാടല്ലെന്നും തുലി വ്യക്തമാക്കി.

English summary
rss spokeperson seeks justice for passport officer accused of discrimination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X