കേരളത്തില്‍ തീവ്രവാദം വളര്‍ത്തുന്നത് സര്‍ക്കാരോ? അതെ എന്ന് ആര്‍എസ്എസ്
ദില്ലി: കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദി സര്‍ക്കാരാണെന്ന് ആര്‍എസ്എസ്. കേരളത്തില്‍ സിമി ഉള്‍പ്പടെയുളള തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് ആര്‍എസ്എസിന്റെ ആരോപണം.
ആര്‍എസ്എസിന്റെ മുഖ പത്രമായ ഓര്‍ഗനൈസറിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേരളത്തില്‍ ഇപ്പോഴും നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സജ്ജീവമാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്. ഐസിസില്‍ ചേരാന്‍ ദുരൂഹ സാഹചര്യത്തില്‍ നാട് വിട്ടവരെല്ലാം സിമിയുടെ നേതൃത്വത്തില്‍ മതം മാറ്റിയവരാണെന്ന് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ പറയുന്നു.

2009ന് ശേഷം കേരളത്തില്‍ 8000 ലൗവ് ജിഹാദ് കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഹിന്ദു പെണ്‍കുട്ടികളെ ഇസ്ലാം മതത്തിലേക്ക് മാറ്റുന്നതിനായി ലൗ ജിഹാദ് സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കവും നടത്തുണ്ട്. കാസര്‍ഗോഡ് നിന്നും പാലക്കാട് നിന്നും കാണാതായവരില്‍ ചിലരുടെ വിവാഹം കഴിഞ്ഞെന്നും ചിലര്‍ ഗര്‍ഭിണികളായിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു. അബ്ദുള്‍ നാസര്‍ മദനിയെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications