കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര തര്‍ക്കം; ശിവസേനയെ മെരുക്കാന്‍ ഗഡ്ഗരിയെ ഇറക്കാന്‍ ആര്‍എസ്എസ്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കാവല്‍ സര്‍ക്കാരിന്‍റെ കാലാവധി മറ്റന്നാള്‍ അവസാനിക്കാനിരിക്കെ ശിവസേനയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ നിതിന്‍ ഗഡ്ഗരിയെ നിര്‍ദ്ദേശിച്ച് ആര്‍എസ്എസ്. ദേവേന്ദ്ര ഫഡ്നാവിസുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് പ്രശ്നപരിഹാരത്തിന് ഗഡ്ഗരിയെ മധ്യസ്ഥനാക്കാം എന്ന് നിര്‍ദ്ദേശിച്ചത്.

 gadkaribagawat2

ചൊവ്വാഴ്ചയാണ് നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് എത്തി ഫഡ്നാവിസും ഭാഗവതും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ മഹാരാഷ്ട്രയില്‍ ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാകണമെന്ന് ഭാഗവത് നിര്‍ദ്ദേശിച്ചു. അയോധ്യ കേസില്‍ വിധി വരും മുന്‍പ് മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ എത്തണമെന്നായിരുന്നു ഭാഗവതിന്‍റെ നിര്‍ദ്ദേശം.

ശിവസേന-ബിജെപി തര്‍ക്കത്തില്‍ നിതിന്‍ ഗഡ്ഗരി മധ്യസ്ഥത വഹിക്കണമെന്ന ആവശ്യം ഉയര്‍ത്തി ശിവസേന നേതാവ് മോഹന്‍ ഭാഗവതിന് കത്തയച്ചിരുന്നു. കിഷോര്‍ തിവാരിയാണ് ആര്‍എസ്എസിന് കത്തയച്ചത്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ആര്‍എസ്എസ് മൗനം പാലിക്കുന്നതില്‍ ആശങ്ക അറിയിച്ചുകൊണ്ടായിരുന്നു തിവാരിയുടെ കത്ത്. ഗഡ്ഗരി വിഷയത്തില്‍ ഇടപെടുകയാണെങ്കില്‍ വെറും രണ്ട് മണിക്കൂര്‍ കൊണ്ട് തന്നെ അധികാര തര്‍ക്കങ്ങള്‍ പരിഹരിക്കാനാകുമെന്നായിരുന്നു തിവാരി പ്രതികരിച്ചത്.

അതിനിടെ ഏത് നിമിഷവും ശുഭ വാര്‍ത്ത ഉണ്ടാകാമെന്ന സൂചന നല്‍കി ബിജെപി നേതാവ് സുധീര്‍ മുന്‍ഗാണ്ഡിവാര്‍ രംഗത്തെത്തി. സംസ്ഥാന ബിജെപി നേതാക്കള്‍ ഫഡ്നാവിസിന്‍റെ വസതിയില്‍ നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മുന്‍ദാണ്ഡിവാറിന്‍റെ പ്രതികരണം. അതേസമയം ശിവസേനയെ കാത്ത് നില്‍ക്കാതെ സര്‍ക്കാര്‍ രൂപീകരിക്കാനാണ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. സത്യുപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭയില്‍ ഭൂരിപക്ഷം തെളിയാക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

ശിവസേന വഴങ്ങിയില്ലെങ്കിലും ചില എംഎല്‍എമാരുടെ പിന്തുണ ലഭിച്ചേക്കുമെന്ന് ബിജെപി കണക്കാക്കുന്നത്. നിലവില്‍ ബിജെപിക്ക് 105 എംഎല്‍എമാരാണ് ഉള്ളത്. 145 ആണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അതേസമയം രണ്ടര വര്‍ഷം മുഖ്യമന്ത്രി സ്ഥാനം പങ്കിടാതെ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന.

തിരഞ്ഞെടുപ്പ് അങ്കം മുറുക്കി ഡികെ ശിവകുമാര്‍;ഗാര്‍ഗെയുമായി കൂടിക്കാഴ്ച!ബിജെപിക്ക് വോട്ട് തേടി യെഡ്ഡിതിരഞ്ഞെടുപ്പ് അങ്കം മുറുക്കി ഡികെ ശിവകുമാര്‍;ഗാര്‍ഗെയുമായി കൂടിക്കാഴ്ച!ബിജെപിക്ക് വോട്ട് തേടി യെഡ്ഡി

'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍'സര്‍, സിലി മരിച്ച ദിവസം ഞാന്‍ ദന്താശുപത്രിയില്‍ ഉണ്ടായിരുന്നു';പോലീസിനെ തേടിയെത്തിയ നിര്‍ണായക കോള്‍

English summary
RSS suggests Gadkari as mediator for making peace with Shiva Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X