Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമ്മക്കെതിരെ നീക്കം: ഹിന്ദുവിരുദ്ധരുടെ ഗൂഢാലോചന'

ബാംഗ്ലൂര്‍: മാതാ അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുടെ പുസ്തകം ഒരു വര്‍ഗീയ ലഹളയുടെ തുടക്കമാകുമോ. അത്തരത്തിലുള്ള പ്രതികരണമാണ് വിവധ മോഖലയില്‍ നിന്നായി വന്നുകൊണ്ടിരിക്കുന്നത്. ഒരു കൂട്ടം ആള്‍ക്കര്‍ അമ്മയെ പിന്തുണയ്ക്കുമ്പോള്‍ മറ്റൊരു വിഭാഗം രൂക്ഷമായ വിമര്‍ശനവുമായി രംഗത്തുണ്ട്. അമ്മയ്‌ക്കെതിരെയുള്ള ആരോപണം ഹിന്ദുവിരുദ്ധരുടെ ഗൂഢാലോചനയാണെന്നാണ് ഒരു വിഭാഗം പറയുന്നത്.

അമ്മയ്ക്ക് പിന്തുണയുമയി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് ആര്‍ എസ് എസ്സാണ്. മാതാ അമൃതാനന്ദമയിയെയും മഠത്തെയും അപകീര്‍ത്തിപ്പെടുത്താനുള്ള പടിഞ്ഞാറന്‍ സ്ഥാപിത താത്പര്യക്കാരുടെയും ഇന്ത്യയിലെ ഹിന്ദുവരിദ്ധരുടെയും ഗൂഢാലോചനയാണ് അമ്മയ്‌ക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന് ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി സര്‍കാര്യവാഹ് സുരേഷ് ബയ്യാ ജി ജോഷി ബാംഗ്ലൂരില്‍ പറഞ്ഞു.

suresh-bhaiyaji-joshi

ലോകം മുഴുവന്‍ പതിനായിരക്കണക്കിന് മനുഷ്യര്‍ക്ക് ആശ്വാസം പകരുകയും സേവന ദൗത്യങ്ങള്‍ ഏറ്റെടുക്കുകയും മനുഷ്യര്‍ക്ക് ആശ്വാസം പകരുകയും ചെയ്യുന്ന അമൃതാനന്ദമയിയെ പോലുള്ള ഹിന്ദു ആത്മീയ നേതാക്കള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിട്ടുണ്ടെന്ന് ജോഷി പറഞ്ഞു.

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഫലമാണ്. വിദേശത്ത് പുസ്തകം പ്രസിദ്ധീകരിക്കുകയും രാജ്യത്തെ ചില കേന്ദ്രങ്ങള്‍ അത് ഉടന്‍ ഏറ്റെടുത്ത് വിതരണം ചെയ്ത് കൊഴുപ്പിക്കുകയും ചെയ്യുന്നതിലെ സമയ കൃത്യതതന്നെ ഇതൊരു ഗൂഢാലോചനയാണെന്നതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+