രാഹുല്‍ ഗാന്ധിക്ക് ആര്‍എസ്എസ് പിന്തുണ

മുസാഫിര്‍ നഗര്‍ കലാപത്തിന് ശേഷം ഉത്തര്‍പ്രദേശിലെ മുസ്ലിം യുവാക്കളെ പാക് സംഘടനയായ ഐ എസ് ഐ സമീപിച്ചിരുന്നു എന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഒരു പരിധിവരെ ശരിയായിരിക്കാം എന്നാണ് ആര്‍ എസ് എസിന്റെ പ്രതികരണം. യു പി എ സര്‍ക്കാര്‍ വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നും വേണ്ട നടപടികള്‍ എടുക്കണമെന്നും ആര്‍ എസ് എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ പറഞ്ഞു.
എം പി യായ രാഹുല്‍ ഗാന്ധിക്ക് ഇത്തംരം രഹസ്യവിവരങ്ങള്‍ കിട്ടി എന്ന് പറയുന്നത് നടക്കാത്ത കാര്യമൊന്നുമല്ല. പലവിധ ഉറവിടങ്ങളില്‍ നിന്നും തങ്ങള്‍ക്കും രഹസ്യവിവരങ്ങള്‍ ലഭിക്കാറുണ്ട്. അതില്‍ അസ്വഭാവികമായി ഒന്നുമില്ല. എന്നാല്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നിന്ന് വേണ്ട നടപിടകള്‍ എടുക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കേണ്ടത്.
അമ്പലങ്ങളെക്കാള്‍ ആദ്യം ടോയ്‌ലെറ്റുകളാണ് വേണ്ടതെന്ന നരേന്ദ്രമോഡിയുടെ പ്രസ്താവനയോട് രാജ്യത്ത് രണ്ടും വേണ്ടത് തന്നെ എന്നായിരുന്നു ആര്‍ എസ് എസ് തലവന്റെ പ്രതികരണം. രണ്ടും രാജ്യത്ത് വേണ്ടതാണ്. രണ്ടും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്.












Click it and Unblock the Notifications