• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മദര്‍ തെരേസ കത്തുന്നു: മോദിക്ക് പാരയാകും, ആപ്പ് മുതലാക്കും

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പില്‍ കിട്ടിയ തോല്‍വി കൊണ്ടൊന്നും സംഘപരിവാരം പാഠം പഠിക്കുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളും ഘര്‍ വാപസിയും രാമന്റെ മക്കള്‍ വാദവും എല്ലാം ചേര്‍ന്നാണ് ദില്ലിയില്‍ ബി ജെ പിയെ തിരിഞ്ഞുകടിച്ചതെന്ന് അണികളെ പറഞ്ഞുമനസിലാക്കിക്കാന്‍ പാര്‍ട്ടിയുടെ തിങ്ക് ടാങ്കുകള്‍ക്ക് കഴിയുന്നില്ല എന്നതാണ് മദര്‍ തെരേസ വിവാദം.

മദര്‍ തെരേസ മതംമാറ്റാനാണ് ഇന്ത്യയില്‍ വന്നതെന്ന ആരോപണം പുതിയ കാര്യമൊന്നുമല്ല. പക്ഷേ ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവത് അത് പറഞ്ഞപ്പോള്‍ അതിന് പുതിയൊരു മാനം കൈവന്നു. ബി ജെ പി നേതാക്കള്‍ അതിനെ പിന്തുണക്കുക കൂടി ചെയ്തതോടെ പണി മോദിയുടെ തലയിലായി. ബി ജെ പി നേതാക്കളെയും സംഘപരിവാറിനെയും അവരുടെ ഹിന്ദുത്വ അജണ്ടയെയും നിയന്ത്രിക്കാന്‍ മോദിക്കും പറ്റുന്നില്ല. പണ്ട് അദ്വാനി ഒരു ശ്രമം നടത്തി നോക്കിയതാണ് പക്ഷേ പിഴച്ചു.

മദര്‍ തെരേസ വിവാദം മോദിക്ക് പണി കൊടുക്കും എന്നത് ഉറപ്പാണ്, അത് കൊണ്ട് സ്‌കോര്‍ ചെയ്യുക കോണ്‍ഗ്രസല്ല, ആം ആദ്മി പാര്‍ട്ടിയാണ്.

എന്തിലേക്കാണ് ഈ ഹിന്ദുത്വ?

എന്തിലേക്കാണ് ഈ ഹിന്ദുത്വ?

ബാബ്‌റി മസ്ജിദ് തകര്‍ക്കല്‍, ഗുജറാത്തിലെ കലാപം... ഇനി എന്തിലേക്കാണ് ഈ ഹിന്ദുത്വം ഇന്ത്യയെ നയിക്കുക എന്നതാണ് മദര്‍ തെരേസ വിവാദം കാണുന്നവര്‍ ചിന്തിച്ചുപോകുക.. മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വെട്ടിമുറിക്കുമോ ഭരണക്കാരുടെ ഈ ഹിന്ദുത്വ നിലപാടുകള്‍.

മോദി എന്ന് തിരിച്ചറിയും

മോദി എന്ന് തിരിച്ചറിയും

സംഘപരിവാരത്തിന്റെയും പിന്തുണ കൊടുക്കുന്ന ബി ജെ പി നേതാക്കളുടെയും നാവാട്ടം പാര്‍ട്ടിയെയും രാജ്യത്തെയും അപകടപ്പെടുത്തുമെന്ന് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ചറിയുക. ദില്ലിയിലെ പള്ളികള്‍ ആക്രമിക്കപ്പെട്ടതിനെതിരെ ശബ്ദമുയര്‍ത്തിയ മോദി ഇത് തിരിച്ചറിഞ്ഞു എന്നതിന് നേരിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

ഭരണം മതഭ്രാന്തന്മാര്‍ക്കല്ല

ഭരണം മതഭ്രാന്തന്മാര്‍ക്കല്ല

തീവ്ര ഹിന്ദുത്വ ചിന്തകളുമായി നടക്കുന്ന മതഭ്രാന്തന്മാര്‍ക്ക് വേണ്ടിയല്ല മാറ്റത്തിന് വേണ്ടിയാണ് ജനങ്ങള്‍ പ്രധാനമന്ത്രിയായി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തത്. അത് തങ്ങള്‍ക്ക് എന്തും ചെയ്യാനുള്ള ലൈസന്‍സായി ഹിന്ദുനേതാക്കള്‍ എടുക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.

 ആരാണ് മദര്‍ തെരേസ

ആരാണ് മദര്‍ തെരേസ

കോണ്‍ഗ്രസ് നേതാക്കള്‍ മദര്‍ തെരേസയുടെ ആത്മകഥ വായിക്കണം എന്നാണ് ബി ജെ പി നേതാവ് മീനാക്ഷി ലേഖി പറയുന്നത്. ഈ പറയുന്ന മീനാക്ഷി ലേഖിയും ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതുമാണ് ആദ്യം അത് വായിക്കേണ്ടത്.

 വൈദികനെ മോചിപ്പിച്ച നല്ല പേരും പോകും

വൈദികനെ മോചിപ്പിച്ച നല്ല പേരും പോകും

താലിബാന്‍ പിടിയിലായ ഫാദര്‍ അലക്‌സിയെ മോചിപ്പിച്ചതിന് കിട്ടിയ കൈയ്യടി പോലും മോദിക്ക് ഇല്ലാതാക്കും മദര്‍ തെരേസയ്‌ക്കെതിരെ ആര്‍ എസ് എസ് നടത്തുന്ന ഈ ആക്രമണം.

കോണ്‍ഗ്രസിന്റെ വഴിയേ ബി ജെ പി

കോണ്‍ഗ്രസിന്റെ വഴിയേ ബി ജെ പി

അമിതമായ ആത്മവിശ്വാസവും തെറ്റുതിരുത്താനുള്ള മനസില്ലായ്മയും ബി ജെ പിയെയും കൊണ്ടെത്തിക്കുക കോണ്‍ഗ്രസിന്റെ വഴിയിലാണ്. കോണ്‍ഗ്രസ് മുക്ത് ഭാരത് എന്ന മുദ്രാവാക്യം നാളെ ബി ജെ പി മുക്ത് ഭാരത് എന്ന് ആരെങ്കിലുമൊക്കെ മാറ്റിവിളിച്ചു എന്നും വരാം.

ഹിന്ദുത്വം ദുര്‍ബലപ്പെടില്ലേ?

ഹിന്ദുത്വം ദുര്‍ബലപ്പെടില്ലേ?

ബി ജെ പിയുടെ ഹിന്ദുത്വമുഖം മൃദുവാക്കാനും അത് വഴി വാജ്‌പേയിയുടെ പിന്തുടര്‍ച്ചക്കാരനാകാനും അദ്വാനി ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ അത് വിലപ്പോയില്ല. ബി ജെ പിക്ക് ഹിന്ദുത്വ ആശയം വിട്ട് ഒരു കളിയില്ല എന്നതാണോ ഇത് തെളിയിക്കുന്നത്.

മോദി എന്ത് ചെയ്യാനാണ്

മോദി എന്ത് ചെയ്യാനാണ്

പെട്ടെന്ന് ഒരു ദിവസം മോദി വന്ന് അത്ഭുതങ്ങള്‍ കാട്ടും എന്ന് പ്രതീക്ഷിക്കുന്നതില്‍ എന്ത് യുക്തിയാണ് ഉള്ളത്. ശാസനയുടെ രൂപത്തില്‍ മോദി പറഞ്ഞ കാര്യങ്ങള്‍ സ്വന്തം പാര്‍ട്ടിക്കാരും ആര്‍ എസ് എസും കേള്‍ക്കുന്നുപോലുമില്ല എന്നാണ് പുതിയ വിവാദം തെളിയിക്കുന്നത്.

ലോക്‌സഭ വിജയം തിരിച്ചടിയാകുമോ

ലോക്‌സഭ വിജയം തിരിച്ചടിയാകുമോ

ലോക്‌സഭയിലേക്കുള്ള മോദി സര്‍ക്കാരിന്റെ ജയവും പിന്നീടുള്ള വിജയങ്ങളും ലോംഗ് റണ്ണില്‍ നോക്കിയാല്‍ ബി ജെ പിക്ക് ദോഷമാകുമോ. പാര്‍ട്ടിക്കെതിരായ ദേശീയ വികാരം ശക്തമാകുകയാണ് ഇത്തരം വിവാദങ്ങളിലൂടെ.

ഹിന്ദുത്വയില്‍ മുട്ടി മോദി ടൈറ്റാനിക്കാകും

ഹിന്ദുത്വയില്‍ മുട്ടി മോദി ടൈറ്റാനിക്കാകും

അതിര് വിട്ട ഹിന്ദുത്വം എന്നത് പാര്‍ട്ടിയെയും രാജ്യത്തിന്റെ അഖണ്ഡതയെയും ഇല്ലാതാക്കും. ഇത് ഒരു സൂചനയായി എടുത്തില്ലെങ്കില്‍ അജയ്യനായ മോദിയും ടൈറ്റാനിക്കിന്റെ വഴിയിലാകും എന്ന് ന്യായമായും സംശയിക്കാം.

പണ്ടത്തെ പോലെയല്ല, ആപ്പിലാകും വേഗം

പണ്ടത്തെ പോലെയല്ല, ആപ്പിലാകും വേഗം

മുന്‍പ് ബി ജെ പിക്കും മോദിക്കും എതിരാളികള്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിനെ തുടച്ച് നീക്കിയ പോലെയല്ല ഇപ്പോള്‍. എതിരാളികളായി ആം ആദ്മി പാര്‍ട്ടിയുണ്ട്. മദര്‍ തെരേസയെ വെറുതെ വിടൂ എന്ന് പറഞ്ഞ് കെജ്രിവാള്‍ ഇതിനോടകം തന്നെ സ്‌കോര്‍ ചെയ്ത് തുടങ്ങിക്കഴിഞ്ഞു.

English summary
RSS's targetting Mother Teresa: A danger for Modi, an opportunity for AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X