രോഹിത് വെമുലയെ ആര്‍എസ്എസ് കൊല്ലാന്‍ നോക്കിയെന്ന് രാഹുല്‍ഗാന്ധി
ദില്ലി: ആത്മഹത്യ ചെയ്ത രോഹിത് വെമുലയെ ആര്‍എസ്എസ് കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രോഹിത് വെമുലയെ കൊല്ലുമെന്ന് ആര്‍എസ്എസ് ഭീഷണിപ്പെടുത്തിയിരുന്നതായി രാഹുല്‍ പറയുന്നു. ആര്‍എസ്എസിന്റെ വിളയാട്ടമാണ് രാജ്യത്ത് നടക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കുന്നു.
രാജ്യത്തിലെ നിലവിലെ അവസ്ഥയില്‍ തനിക്ക് വേദനയുണ്ടെന്നും രാഹുല്‍ പറഞ്ഞു. അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ രോഹിത്തിന്റെ വാക്കുകളെ അടിച്ചമര്ത്തപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രോഹിത്തിന് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ത്യയുടെ ഭാവിയെക്കുറിച്ചാണ് രോഹിത് സംസാരിച്ചിരുന്നത്. എന്നാല്‍, ആര്‍എസ്എസ് രാജ്യത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാണ് ശ്രമിച്ചത്. അവര്‍ പറയുന്ന പോലെ കാര്യങ്ങള്‍ നടപ്പാക്കാനാണ് ആര്‍എസ്എസ് ശ്രമിച്ചത്. അതിനു തയ്യാറായില്ലെങ്കില്‍ രോഹിത്തിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തി.
രാജ്യത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും തങ്ങളുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനാണ് ബിജെപിയും ആര്‍എസ്എസും ശ്രമിക്കുന്നതെന്നും രാഹുല്‍ വിമര്‍ശിച്ചു. രാജ്യത്തിന്റെ നല്ല ഭാവിക്കുവേണ്ടി പോരാടിയ രോഹിത് ഈ ലോകത്തില്‍ നിന്നും തന്നെ വിടവാങ്ങി. യുവാക്കളുടെ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും രാഹുല്‍ പറയുന്നു.
-
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ












Click it and Unblock the Notifications