വിജയദശമി ദിവസത്തില്‍ കാക്കി ട്രൗസര്‍ ഉപേക്ഷിക്കാന്‍ ആര്‍എസ്എസ്
നാഗ്പൂര്‍: ഒക്ടോബര്‍ 11ന് വിജയദശമി നാളില്‍ കാക്കി ട്രൗസര്‍ ഉപേക്ഷിക്കാന്‍ ആര്‍എസ്എസ് തീരുമാനം. അന്നേദിവസം നാഗ്പൂരില്‍ നടക്കുന്ന ശസ്ത്ര പൂജ പരിപാടിയിലാണ് ആര്‍എസ്എസ് തങ്ങളുടെ പുതിയ യൂണിഫോം അവതരിപ്പിക്കുന്നത്. ഇപ്പോള്‍ ഉള്ള കാക്കി ട്രൗസറിനുപകരം ബ്രൗണ്‍ പാന്റ് ആയിരിക്കും പിന്നീട് ഉപയോഗിക്കുക.
ഏതാണ്ട് ഇരുപതിനായിരത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്. സര്‍സംഘ് ചാലക് മോഹന്‍ ഭഗവതും പരിപാടിയില്‍ സന്നിഹിതനായിരിക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കി. മാര്‍ച്ച് മാസം നാഗ്പുരില്‍ നടന്ന അഖില്‍ ഭാരതീയ പ്രതിനിധി സഭയിലാണ് കാക്കി ട്രൗസര്‍ മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്. യുവാക്കളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് യൂണിഫോമില്‍ മാറ്റുവരുത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്.

1925 സപ്തംബര്‍ 27ന് ആര്‍എസ്എസ് രൂപീകരണവേളയിലാണ് കാക്കി ട്രൗസര്‍ ഉള്‍പ്പെടെയുള്ള യൂണിഫോം തീരുമാനിച്ചത്. കാക്കി ഷര്‍ട്ട്, കാക്കി ട്രൗസര്‍, ലതര്‍ ബെല്‍റ്റ്, കറുത്ത തൊപ്പി, കറുത്ത ഷൂ എന്നിവയായിരുന്നു അന്നത്തെ ആര്‍എസ്എസ് യൂണിഫോം. പിന്നീട് മൂന്നുതവണ യൂണിഫോമില്‍ മാറ്റം വരുത്തി.
കാക്കി ഷര്‍ട്ടിനു പകരം വെളുത്ത ഷര്‍ട്ടാക്കി മാറ്റി 1939ലാണ് ആദ്യമാറ്റം വരുത്തിയത്. പിന്നീട് 1973ല്‍ ഹെവി ബൂട്ട്സ് സാധാര ഷൂസ് ആക്കി മാറ്റി. 2010ല്‍ ലെതര്‍ ബെല്‍റ്റിന് പകരം തുണിയുടെ ബെല്‍റ്റ് ഉപയോഗിക്കാനും തുടങ്ങി. പിന്നീട് കഴിഞ്ഞ മാര്‍ച്ചുമാസമാണ് ട്രൗസറില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications