കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിന്ദുകുട്ടികളെ മതം പഠിപ്പാക്കാനൊരുങ്ങി ആര്‍എസ്എസ്

Google Oneindia Malayalam News

ദില്ലി: കുട്ടികള്‍ക്ക് രാജ്യത്തിന്റെ മൂല്യങ്ങളും ദേശസ്‌നേഹവും പഠിപ്പിക്കുന്നതിനായി ആര്‍എസ്എസ് ആഴ്ചകള്‍ തോറും സണ്ടേ ക്ലാസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. 5000 സെന്ററുകള്‍ തുടങ്ങാനാണ് ആര്‍എസ്എസിന്റെ തീരുമാനം. രാജ്യത്താകമാനം ഇത്തരം സ്‌കൂളുകള്‍ തുടങ്ങാന്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നെങ്കിലും ഇക്കാര്യത്തില്‍ വിജയിക്കാന്‍ കഴിഞ്ഞത് കേരളത്തില്‍ മാത്രമാണ്.

1975ലാണ് ബലഗോകുലം ആരംഭിച്ചത്. 1981ല്‍ അത് ധേസീയ തലത്തിലേക്ക് വ്യാപിച്ചു. ബാലഗോകുലം കുട്ടികളെ ആകര്‍ഷിക്കാനും ആര്‍എസ്എസ് വിചാരിച്ചയര്‍ത്ഥത്തില്‍ മാറാനും സാധിച്ചിരുന്നു. എല്ലാ ഞായറാഴ്ചയും കുട്ടികളെ ഹിന്ദു ധര്‍മ്മത്തെ കുറിച്ച് പഠിപ്പിക്കാനും രാജ്യസ്‌നേഹികളാക്കാനുമാണ് ആര്‍എസ്എസിന്റെ തീരുമാനം.

RSS

പതിനെട്ട് വയസുവരെയുള്ളകുട്ടികള്‍ക്കാണ് ക്ലാസുകള്‍ നല്‍കുക. ജൂണ്‍ ഒന്ന് മുതല്‍ 5000 കേന്ദ്രങ്ങളില്‍ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ആര്‍എസ്എസ് വക്താവ് പറഞ്ഞു. ക്ലാസുകള്‍ എല്ലാ ആഴ്ചയും രണ്ട് മണിക്കൂര്‍ വീതമാണ് ഉണ്ടാകുക.

ബാലഗോകുലത്തിന് കേരളത്തില്‍ മാത്രമേ വ്യാപിക്കാന്‍ പറ്റിയുള്ളൂ.കേരളത്തിന് പുറത്ത് മലയാലി കുടുംബം ഉള്ളിടത്തും പക്ഷെ ഞങ്ങള്‍ക്ക് രാജ്യം മുഴുവന്‍ വ്യാപിപ്പിക്കണമെന്ന് ആര്‍എസ്എസ് ദേശീയ സഹപ്രചാര്‍ പ്രമുക് ജെ നന്ദകുമാര്‍ പറഞ്ഞു. ആര്‍എസ്എസ് ഈ ശ്രമങ്ങളുടെ ഭാഗമായി ദില്ലിയില്‍ ഗോകുല്‍ ദര്‍ശന്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. 75 ക്ലാസുകളാണ് സംഘടിപ്പിച്ചത്.

English summary
Concerned about "depleting sentiments for the country" and its values among the young generation, RSS plans to take the 'Balagokulam' movement for enriching moral values in children to all major cities in the country as a "corrective measure".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X