കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബിന് പിന്നാലെ രാഹുലും..... ആര്‍എസ്എസ് പരിപാടിയിലേക്ക് ക്ഷണിക്കും.... യെച്ചൂരിയെയും വിളിക്കും

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും ചടങ്ങിലേക്ക് ക്ഷണിക്കാനൊരുങ്ങി ആര്‍എസ്എസ്. അടുത്ത മാസം 17ന് നടക്കുന്ന ചടങ്ങിലേക്കാണ് രാഹുലിനെ ക്ഷണിക്കാനൊരുങ്ങുന്നത്. ആര്‍എസ്എസിന്റെ കടുത്ത വിമര്‍ശകരിലൊരാളായ രാഹുലിനെ ക്ഷണിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 17 മുതല്‍ 19 വരെയാണ് ചടങ്ങ് നടക്കുന്നത്. എന്നാല്‍ ക്ഷണം ലഭിച്ചാല്‍ രാഹുല്‍ പോകുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഭാവിയിലെ ഇന്ത്യ എന്ന ചടങ്ങിലേക്കാണ് വിളിക്കുന്നത്. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെയും ചടങ്ങിലേക്ക് ക്ഷണിക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പോലുള്ളവരെയും ക്ഷണിക്കും.

1

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവതും ചടങ്ങില്‍ പങ്കെടുക്കും. അതേസമയം ലണ്ടനിലെ ദ്വിദിന സന്ദര്‍ശനത്തില്‍ രാഹുല്‍
ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച സമയത്താണ് ക്ഷണമുണ്ടായിരിക്കുന്നത്. ആര്‍എസ്എസിനും മുസ്ലീം ബ്രദര്‍ഹുഡിനും ഒരേ താല്‍പര്യങ്ങളാണുള്ളതെന്ന് രാഹുല്‍ പറഞ്ഞത്. ബ്രദര്‍ഹുഡുമായി ആര്‍എസ്എസിനെ താരതമ്യം ചെയ്തത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും രാഹുല്‍ മാപ്പുപ്പറയണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. രാഹുലിന് ഇന്ത്യന്‍ സംസ്‌കാരത്തെ കുറിച്ച് അറിയാത്തത് കൊണ്ടാണ് തങ്ങളെ വിമര്‍ശിക്കുന്നതെന്നായിരുന്നു ആര്‍എസ്എസിന്റെ മറുപടി.

നേരത്തെ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തിയത് വന്‍ വിവാദമായിരുന്നു. ക്ഷണം ലഭിച്ചതിന് പിന്നാലെ പ്രണബ് ചടങ്ങിന് പോകരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതൊക്കെ തള്ളി അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. കോണ്‍ഗ്രസിനകത്ത് വലിയ അതൃപ്തി ഇതിനെ തുടര്‍ന്നുണ്ടായെങ്കിലും പിന്നീട് അത് അവസാനിച്ചു. അതേസമയം ഇപ്പോള്‍ കോണ്‍ഗ്രസ് അധ്യക്ഷന് തന്നെ ക്ഷണം ലഭിക്കാന്‍ പോവുകയാണ്. അങ്ങനെ വന്നാല്‍ അതിനോട് രാഹുല്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍ നിന്നത് ഐഎഎസ് ഓഫീസര്‍മാര്‍.... ബീഹാറും യുപിയും കണ്ടുപഠിക്കേണ്ടത്!

ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!ഷഹീന്‍ വധം.... പ്രതി നടത്തിയത് ഗുഢനീക്കങ്ങള്‍.... അന്വേഷണം ശരിയല്ലെന്ന് പോലീസിനെതിരെ പരാതി!!

English summary
RSS To Invite Rahul Gandhi For Event Next Month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X