കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍എസ്എസ്സുകാര്‍ കാക്കി ട്രൗസര്‍ ഉപേക്ഷിക്കും, കല്യാണവും കഴിക്കും!!!

  • By Soorya Chandran
Google Oneindia Malayalam News

നാഗ്പൂര്‍: രാഷ്ട്രീയ സ്വയംസേവക സംഘത്തെ പലരും കളിയാക്കുന്നത് അവരുടെ കാക്കി ട്രൗസറിന്റെ പേരിലാണ്. സ്ത്രീകളുടെ വസ്ത്രത്തിന് മാന്യത വേണം എന്ന് പറയുന്നവര്‍ ട്രൗസറും ഇട്ട് നടക്കുന്നത് ശരിയാണോ എന്നാണ് ചോദ്യം.

എന്നാല്‍ അത്തരം ചോദ്യങ്ങള്‍ക്ക് ചിലപ്പോള്‍ അവസാനമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ആര്‍എസ്എസ് കാക്കി ട്രൗസര്‍ ഉപേക്ഷിച്ചേക്കുമത്രെ.

RSS

സംഘടന രൂപീകരിച്ചിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാവാന്‍ ശേഷിക്കുന്നത് ഇനി 10 വര്‍ഷങ്ങള്‍ മാത്രമാണ്. അപ്പോഴാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉയര്‍ന്ന് വരുന്നത്. യൂണിഫോമിന്റെ കാര്യത്തില്‍ മാത്രമല്ല, വിവാഹക്കാര്യത്തിലും ചില നീക്കുപോക്കുകള്‍ ഉണ്ടാകുമെന്നാണ് റി്‌പോര്‍ട്ടുകള്‍.

ഇത് സംബന്ധിച്ച ചര്‍ച്ചകളും കാര്യമായി പുരോഗമിക്കുന്നുണ്ട്. നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ജനസംഖ്യയിലെ ഓരോ പതിനായരം പേര്‍ക്കും മൂന്ന് സ്വയം സേവകര്‍ എന്ന നിലയിലേക്ക് സംഘടനയെ വളര്‍ത്താനും ലക്ഷ്യമിടുന്നുണ്ട്. രൂപീകൃതമായി 90 വര്‍ഷമായി സംഘടന സജീവമായി നിലനില്‍ക്കുന്നത് കാലാകാലങ്ങളില്‍ എടുത്തിട്ടുള്ള നവീകരണ നിലപാടുകളാണെന്നാണ് നേതൃത്വം വിശ്വസിക്കുന്നത്.

ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പണ്ട് ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ ആര്‍എസ്എസിന്റെ യൂണിഫോം മാറ്റുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. 2013 ല്‍ ജയ്പൂരില്‍ നടന്ന സമ്മേളനത്തില്‍ ആയിരുന്നു ഇത്. 2009 ല്‍ നടത്തിയ സര്‍വ്വേയിലും കാക്കി ട്രൗസര്‍ മാറ്റണം എന്ന് ആവശ്യം ഉയര്‍ന്നിരുന്നു.

ആര്‍എസ്എസിന്റെ തുടക്കകാലം മുതലുള്ള യൂണിഫോം ഒന്നുമല്ല ഈ കാക്കി ട്രൗസറും വെള്ള ഷര്‍ട്ടും. 1925-39 കാലഘട്ടത്തില്‍ മുഴുനും കാക്കിയായിരുന്നു. 1940 ല്‍ ആണ് വെള്ള ഷര്‍ട്ടും കാക്കി ട്രൗസറും ആയി യൂണിഫോം പരിഷ്‌കരിച്ചത്.

English summary
In the run-up to celebrating 100 years of its existence, Rashtriya Swayamsevak Sangh (RSS), the patriarch of all right-wing Hindu organisations, plans structural changes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X