ആര്‍എസ്എസിന്റെ കളി ഇനി വേഷം മാറിയാണ്; കാക്കി നിക്കറ് മാറി ഇനി തവിട് പാന്റ്
നാഗ്പൂര്‍: ഇനി ആര്‍ക്കും ആര്‍എസ്എസ് ട്രൗസര്‍ ഇട്ടെന്ന പരാതി വേണ്ട. തൊണ്ണൂറ് വര്‍ഷത്തെ പാരമ്പര്യം ചരിത്രമാക്കിയിരിക്കുകയാണ് ആര്‍എസ്എസ്. അവര്‍ പാന്റിലേക്ക് മാറി. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് കാക്കി ട്രൗസറിന് പകരം തവിട്ട് പാന്റ് ധരിച്ച പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതോടെ പുതിയ വേഷം ഔദ്യോഗികമാകും.
തൊണ്ണൂറ് വര്‍ഷമായി ആര്‍എസ്എസ് ട്രൗസറാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് യുവാക്കളെ ആകര്‍ഷിക്കുന്നില്ലെന്നായിരുന്നു കണ്ടെത്തല്‍.ഇതിന്റെ അടിസ്ഥാനത്തിലാണ് ട്രൗസര്‍ മാറ്റി പാന്റ് ആക്കാന്‍ ആര്‍എസ്എസ് തീരുമാനിച്ചത്. കറുത്ത തൊപ്പിയും വെള്ള ഫുള്‍സ്ലീവ് ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും കറുത്ത ഷൂസുമായിരിക്കും പുതിയ വേഷം.

വാര്‍ഷിക പരേഡ്
നാഗ്പൂരിലെ റെഷിംഗ്ബാഗ് മൈതാനിയില്‍ നടക്കുന്ന പരേഡില്‍ പുതിയ വേഷത്തിലാണ് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്നത്.

ഇനി മുതല്‍ ഇങ്ങനെ
കറുത്ത തൊപ്പിയും വെള്ള ഫുള്‍ സ്ലീവ് ഷര്‍ട്ടും തവിട്ട് പാന്റും മുളവടിയും കറുത്ത ഷൂസുമായിരിക്കും ആര്‍എസ്എസിന്റെ പുതിയ വേഷം.

അഖില ഭാരതീയ പ്രതിനിധി സഭ
അഖില ഭാരതീയ പ്രതിനിധി സഭയുടെ വാര്‍ഷിക യോഗത്തിലാണ് വേഷം മാറാനുള്ള തീരുമാനമെടുത്തത്. കഴിഞ്ഞ മാര്‍ച്ചില്‍ രാജസ്ഥാനിലെ നാഗൂറിലായിരുന്നു യോഗം ചേര്‍ന്നത്.

വില്‍പ്പന
എട്ട് ലക്ഷം പാന്റുകളാണ് രാജ്യവ്യാപകമായി ഇതിനകം തന്നെ വില്‍പ്പന നടത്തിയത്.

കാത്തിരിക്കേണ്ടി വന്നു
200ലായിരുന്നു ആദ്യമായി ട്രൗസര്‍ മാറ്റാനുള്ള നിര്‍ദേശം വൈദ്യ മുന്നോട്ട് വച്ചത്. എന്നാല്‍ അതിന് അംഗീകാരം ലഭിക്കാന്‍ 2015 വരെ കാത്തു നില്‍ക്കേണ്ടി വന്നു.












Click it and Unblock the Notifications